Saturday, June 16, 2012

മരപ്പക !



റക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന 
പകയാവുന്നു 
വീട്ടുമുറ്റം നിറഞ്ഞ 
ഞാവള്‍ പെരുമരം !

ശിഖരങ്ങള്‍ പൂക്കളാല്‍ 
നിബിമാവുന്നു. 
ഇലപ്പച്ച തൂര്‍ന്ന് 
ഇരുട്ടിന്റെ പൊട്ടുകള്‍ 
പഴങ്ങളായും മരപ്പക 
നടന്നടുക്കുന്നു. 

പാഴ്മരമെന്നു തിടമ്പേറിയ 
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

വിളയേണ്ടിടത്തേയ്ക്ക് 
വിത്തുകള്‍ കൊത്തുന്ന 
കിളികള്‍ മഴുവായ്ക്കരം വെച്ച 
ചിന്തയെ ഉലയ്ക്കുന്നു !

പൊടുന്നനെ പേക്കിനാവതിന്‍ 
പഴച്ചവര്‍പ്പിനെ പറയാതെ 
പകലിന്റെ വെയില്‍വക്കു 
തട്ടിയൊരു കൊള്ളിമീനിന്റെ 
ജീവിതമാവുന്നു.

പ്രാതലിന്‌ അടുക്കളയിലൊരു 
മരത്തിന്റെ അസ്ഥികള്‍ 
കത്തുമ്പോള്‍ മരങ്ങളുടെ 
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്  
വംശഹത്യയിലേയ്ക്കൊരു 
പേരിനേ ചൂണ്ടുന്നു...

ഞാവളെന്നെന്റെ ദംഷ്ട്രകള്‍ 
ചിരിക്കുന്നു !

7 comments:

ajith said...

ഈ പക മുമ്പ് ഹാഷിമിന്റെ ബ്ലോഗില്‍ വായിച്ചിരുന്നതാണ്. നന്നായിട്ടുണ്ട് (നിപിഢമാവുന്നു= നിബിഢമാവുന്നു എന്നല്ലേ ശരി)

Cv Thankappan said...

വായിച്ചിരുന്നു.
ആശംസകള്‍

Unknown said...

മരത്തിനും പകയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു കവി
അത് മനുഷ്യന്റെ പക എന്ന് പറയാതെ പറയുന്നു

പാഴ്മരമെന്നു തിടമ്പേറിയ
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

ഈ വരികള്‍ അതിനു സാക്ഷി ...

എം പി.ഹാഷിം said...

mydreams....ഈടുറ്റ വായന!
സന്ദര്‍ശനത്തിനും നന്മക്കുറിപ്പിനും നന്ദി

അജിത്‌ ....ചൂണ്ടിയ തെറ്റ് തിരുത്താം

MT Manaf said...

വെട്ടിയും വീഴ്ത്തിയും
ജീവന്റെ പച്ചപ്പ്‌
ചോരയില്‍ കുതിരുന്നു
അവസാനം...
ഈ പക ബാക്കി!

എം പി.ഹാഷിം said...

നന്ദി മനാഫ് ......

Muralee Mukundan , ബിലാത്തിപട്ടണം said...


വിളയേണ്ടിടത്തേയ്ക്ക്
വിത്തുകള്‍ കൊത്തുന്ന
കിളികള്‍ മഴുവായ്ക്കരം വെച്ച
ചിന്തയെ ഉലയ്ക്കുന്നു !