Saturday, November 24, 2012

കച്ചിത്തുരുമ്പ്


ചില ജന്മങ്ങള്‍
പിന്നെയും
നിര്‍ജ്ജീവങ്ങളാണ്.
തുരുമ്പെടുത്ത 
ഇരുമ്പാണി പോലെയും 

അവ ആതിഥേ
ജീവിതങ്ങളില്‍ തുളയും
വ്രണപ്പെട്ടു ജീവിതം
പൊട്ടിയൊലിക്കും

എന്നിരുന്നാലും ...
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
ആകാശപ്പടികള്‍ 
ഇത്തരം ആണികളാല്‍
നിര്‍മ്മിതമത്രെ!

തുരുമ്പാണികള്‍
ചവിട്ടാതെ
പിന്നെങ്ങിനെയാണൊരു
ജന്മയാത്ര കടന്നു പോകുക!

6 comments:

ajith said...

തുരുമ്പാണികളില്‍ ചവിട്ടി പറുദീസയിലേയ്ക്കൊരു യാത്ര

Unknown said...

സ്വര്‍ഗം മാടി വിളിക്കുന്നു

kanakkoor said...

ചെറുതെങ്കിലും മനോഹരമായ കവിത. ആശംസകള്‍

Cv Thankappan said...

നന്നായിരിക്കുന്നു കവിത.
ആശംസകള്‍

Yasmin NK said...

നല്ല വരികൾ. ആശംസകൾ..

Muralee Mukundan , ബിലാത്തിപട്ടണം said...

തുരുമ്പാണികള്‍
ചവിട്ടാതെ
പിന്നെങ്ങിനെയാണൊരു
ജന്മയാത്ര കടന്നു പോകുക!