Thursday, October 24, 2013

പൊരിച്ച കോഴി എന്ന വിഷ(യ)ം

രംഗം 1 സ്വപ്നം

പൊരിച്ച കോഴിയെ തിന്നുന്നു.
മൊരിഞ്ഞ അരികുകളുടെ കിരികിരിപ്പു പല്ലുകളിൽ
കൊഴുപ്പിൻറെ രുചിയേറും സ്നിഗ്ദത നാവിൽ.
ആസ്വാദനത്തിൻറെ അനുഭൂതികളിൽ
നിറഞ്ഞുകവിഞ്ഞു ഉദര ആശയങ്ങൾ.
എങ്കിലിനി ബില്ല് പേ ചെയേ്തക്കാം...
ബില്ല് പണമായും പണം കോഴിയായും
കോഴി നാവായും നാവ് അനുഭൂതിയായും
അനുഭൂതി ഉറക്കമായും ഉറക്കം സുഖമായും
പരിണമിക്കുന്നു. സുഖം സുഖമായി
അറിയപ്പെടുന്നു.
ആർക്ക്?....
നാളെയെക്കുറിച്ചോർത്ത്
രുചിയില്ലാതെ അത്താഴം കഴിച്ച്
ഉറങ്ങാൻ കിടന്ന...

രംഗം 2 സ്വപ്നം (ഉണർവ്)

പൊരിച്ചകോഴിയെ തിന്നുന്നു
മൊരിഞ്ഞതിൽ ത്രിപ്പ്തിവരാതെ ക്ഷോഭിക്കുന്നു
എന്താടോ ഇത്
“പൊരിച്ച കോഴി ... സാർ..“
ഇങ്ങനാണോടോ ഇത്
”ഇത് ഇങ്ങനെയാണുസാർ എല്ലാവരും കഴിക്കുന്നത്.
സാറിൻറെ മൂഡ് ശരിയല്ലാന്നു തോന്നുന്നു...“
ഒലക്കേടെ മൂഡ്.. കോഴിയും മൂഡും തമ്മിലെന്താടോ?
“ന്നാപ്പിന്നെ നാവിൻറെയാവും!!....“
ആണോടാ നാവേ?
ചോദ്യം പാമ്പായി നാക്കിൽ, മൂക്കിൽ,കണ്ണിൽ, തൊലിയിൽ,ചെവിയിൽ
പത്തിവിടർത്തുന്നു.
ആൾക്കാർ എത്തിനോക്കുന്നു.
ശെ്ശ.. നാണക്കേടായി.
ആർക്ക്?.....
മനോനിയന്ത്രണം നിത്യജീവിതത്തിൽ എന്നവിഷയത്തിൽ
പ്രഭാഷണം കഴിഞ്ഞ് ഉച്ച്ഭക്ഷണത്തിനിറങ്ങിയ...

രംഗം 3 സമാപ്തി (സമാധി)

തിരഞ്ഞ് തിരഞ്ഞ് തിരച്ചിൽ സ്ക്രീനിൽ എത്തുമ്പോൾ
തിരച്ചിൽ എന്ന രംഗം അവസാനിക്കുന്നതായി കാണുന്നു.
രംഗങ്ങൾക്കിടയിലെ ഇടവേളയിൽ സ്ക്രീനിൻറെ ഉണ്മയിൽ
തിരച്ചിലവസാനിക്കുമ്പോൾ അടുത്ത വർണക്കാഴ്ച്ചകളിലേക്ക്
രംഗം ഉണരുന്നു....

5 comments:

ajith said...

ഈ കോഴിക്കവിത മുമ്പ് വായിച്ചതാണല്ലോ

Cv Thankappan said...

മനോനിയന്ത്രണം നിത്യജീവിതത്തില്‍....
ആശംസകള്‍

ഫൈസല്‍ ബാബു said...

ബില്ല് പണമായും പണം കോഴിയായും
കോഴി നാവായും നാവ് അനുഭൂതിയായും
അനുഭൂതി ഉറക്കമായും ഉറക്കം സുഖമായും
പരിണമിക്കുന്നു. സുഖം സുഖമായി
അറിയപ്പെടുന്നു.------------എന്നെയങ്ങു കൊല്ല് ,,,,:) എവിടുന്നു കിട്ടുന്നു ഈ പ്രാസം ഒപ്പിച്ച വരികള്‍ ?

Aarsha Abhilash said...

:) ഇങ്ങനെയൊന്നു ഇവിടെ ഉണ്ടായിരുന്നോ? ചില ഉറക്ക ഉണര്‍വ് ചിന്തകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്നം ഉണർന്നെഴുന്നേറ്റപ്പോൾ സമാധിയായി...!