നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്..
മുന്നറിയിപ്പ് വെച്ചതല്ല.
എന്റെ സുരക്ഷയെകുറിച്ചോർത്ത്
പോറ്റിവളർത്തുന്നതുമല്ല.
പരസ്പരം മുഖം കനപ്പിച്ചു
നിൽക്കുന്ന നമ്മുടെ ശീതീകരിച്ച
ഭവനങ്ങൾക്ക് ചുറ്റിലും
ഭവനങ്ങൾക്ക് ചുറ്റിലും
ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ
സംസ്ക്കാരത്തിനു പുറത്ത്
പട്ടിയുണ്ട് സൂക്ഷിക്കുക എന്നത്
ഒരു നല്ല പ്രയോഗം തന്നെയാണ്!