Saturday, January 10, 2015

പട്ടിയുണ്ട് സൂക്ഷിക്കുക !


നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്..
മുന്നറിയിപ്പ് വെച്ചതല്ല.
എന്റെ സുരക്ഷയെകുറിച്ചോർത്ത് 
പോറ്റിവളർത്തുന്നതുമല്ല.

പരസ്പരം  മുഖം കനപ്പിച്ചു 
നിൽക്കുന്ന നമ്മുടെ ശീതീകരിച്ച
ഭവനങ്ങൾക്ക് ചുറ്റിലും 
ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ 
സംസ്ക്കാരത്തിനു പുറത്ത് 
പട്ടിയുണ്ട് സൂക്ഷിക്കുക എന്നത് 
ഒരു നല്ല പ്രയോഗം തന്നെയാണ്! 

7 comments:

Cv Thankappan said...

ഓര്‍ത്തുവെക്കേണ്ട നല്ല വരികള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടിയുണ്ട് സൂക്ഷിക്കുക എന്നത്
ഒരു നല്ല പ്രയോഗം തന്നെയാണ്!

എം പി.ഹാഷിം said...

Priyapetta bilaathi, thankappan ......
Vaayanayil santhosham

Aarsha Abhilash said...

അതൊരു നല്ല മുന്നറിയിപ്പ് തന്നെയാണ്!

അന്നൂസ് said...

കവിത ഇഷ്ട്ടമായി ആശംസകള്‍

Rainy Dreamz ( said...

ഇപ്പോളാണ് ഈ ബ്ലോഗിലേക്ക് വഴി കിട്ടിയത്, വായിച്ചു, നല്ല വരികളാണ് ഓരോന്നും, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഓർത്ത് വെക്കാൻ ഇഷ്ടപ്പെടുന്നതും.. കൂടെ കൂടുന്നു :)

പ്രവാഹിനി said...

ആരും വീട്ടിലേയ്ക്ക്‌ വരാതിരിക്കാനല്ലേ .നല്ല മുന്നറിയിപ്പ്‌