പാളങ്ങളിൽ പിഞ്ഞിയ
ജീവിതത്തിന്റെ
അവസാന സ്വാശത്തിലൊഴിച്ച
ഇറക്കു വെള്ളത്തിലും,
കുഴഞ്ഞ ചോരയിലും
ഒടുവിലയാൾ ചർദ്ദിച്ച
വാക്കുകൾ കുതറുമ്പോൾ
അതിന്റെ കനത്തിലേയ്ക്ക്
ആൾവലയം ഒച്ച പൂഴ്ത്തുന്നു!
തിരിച്ചറിയാൻ
കൈമുതലായൊന്നുമില്ലാത്തവന്റെ
സ്വകാര്യതയിലേയ്ക്ക്
തിരഞ്ഞു ചെന്നപ്പോൾ...
കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !
പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !
15 comments:
കടവും ജീവിതവും പാളങ്ങള്‍ പോലെ സമാന്തരങ്ങള്‍
കടംമുട്ടി തൂങ്ങിയാടുന്ന ജീവിതം
നല്ല വരികള്‍..., ആശംസകള്‍...
കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !
പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !
പ്രവാസത്തോളം പഴക്കമുള്ള പ്രവാസിയുടെ പ്രയാസങ്ങള്‍ !! .
നല്ല ആശയസമ്പുഷ്ടമായ വരികള്‍.....!
നന്നായി. തുടര്‍ന്ന് എഴുതുക
കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !
പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !
പാളങ്ങൾ പോലെ നീണ്ടു കിടക്കുന്ന ജീവിതത്തിൽ ദാരിദ്ര്യം നിലയ്ക്കാതെ ഓടിയപ്പോൾ നിലച്ച ശ്വാസത്തിന്റെ കവിത ... നന്നായി... ആശംസകൾ
നന്നായിരിക്കുന്നു
കടുംകൈ !
നൊമ്പരമായ് ഉള്ളില്‍ നീറുന്ന വരികള്‍
ആശംസകള്‍
Nalla vaakkukal..
Nalla vaakkukal..
Nice visions
Post a Comment