Thursday, May 28, 2009

പാല്‍ മധുരം

ഷാനവാസ് കൊനാരത്ത്

ര്‍ഭഗൃഹത്തിന്‍റെ

പുറന്തോട് പിളരും മുമ്പ്

നിരപരാധിയായ കുഞ്ഞ്

ഫ്രോയിഡിനെ അറിഞ്ഞുതുടങ്ങുന്നു.

കുഞ്ഞ് അമ്മിഞ്ഞ നുണയുമ്പോള്‍

അമ്മക്കിളി കാല്‍ വിരലാല്‍

ഇക്കിളി മാറ്റുന്നു.

സ്ഥാപനത്തിന്‍റെ പേരുകളിലേതല്ലാത്ത

മുലയുള്ള അമ്മമാര്‍.

ഇളം ചുണ്ടുകള്‍ക്കിടയില്‍

തിരുകികയറ്റുന്ന

പെണ്ണവയവത്തിന്‍റെ കണ്ണുകള്‍

പാല്‍ കൊടുക്കുന്നു.

അച്ഛന്‍ കുടിച്ച്‌

ബാക്കി വെച്ചത്...

http://ilapeyyumbol.blogspot.com/2009/05/blog-post_12.html

11 comments:

Junaiths said...

ബ്രന്റടല്ലാത്ത പാല്‍ അതും ബാക്കിയായത്‌....
കൊള്ളാം...

lijeesh k said...

ഷാനവാസിക്കാ....,

"കുഞ്ഞ് അമ്മിഞ്ഞ നുണയുമ്പോള്‍
അമ്മക്കിളി കാല്‍ വിരലാല്‍
ഇക്കിളി മാറ്റുന്നു."

അമ്മയുടെ തികച്ചും
വ്യത്യസ്മായ മുഖം.

ഫ്രോയിഡിന്‍റെ ചിന്തകള്‍
എന്നെയും ശരിക്കും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
അത് കവിതകളില്‍ കണ്ടപ്പോള്‍
ശരിക്കും ഞാന്‍ ആസ്വദിച്ചു....
ആശംസകള്‍

ജസീര്‍ പുനത്തില്‍ said...

NANNAYITTUND . KEEP IT UP


PINNE WORD VERIFICATION OZHIVAKKIYITTUND KETTOO . HA HA

ഷാനവാസ് കൊനാരത്ത് said...

ജുനൈദ്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിയുണ്ട് .

ലിജീഷ്‌, വളരെ സന്തോഷം, അഭിപ്രായമറിയിച്ചതില്‍.

ജസീര്‍, സന്തോഷം, വന്നതില്‍. അഭിപ്രായിച്ചതില്‍...

Anil cheleri kumaran said...

നല്ല കവിത.ഇഷ്ടപ്പെട്ടു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഷാനവാസ്,
നന്നായിട്ടുണ്ട്..ആശംസകള്‍.

കണ്ണനുണ്ണി said...

കൊള്ളാം ഷാനവാസ്‌...ഇനിപ്പോ താമസിയാതെ അതും branded ആവും...
നിങ്ങളുടെ toothpaste ഇല്‍ ഉപ്പുണ്ടോ .. എന്ന് ചോദിക്കുന്നത്ടു പോലെ ..നിങ്ങളുടെ പാലില്‍ പ്രോട്ടീന്‍ ഉണ്ടോ..ഷുഗര്‍ ഫ്രീ ആണോ എന്നൊക്കെ പരസ്യം വരും

lafaz said...

interesting!! well done.

Sureshkumar Punjhayil said...

Nannayirikkunnu.. Ashamsakal...!!!

ഹന്‍ല്ലലത്ത് Hanllalath said...

കൊള്ളാം...

ajeeshmathew karukayil said...

നന്നായിട്ടുണ്ട്..ആശംസകള്‍.