1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.
2
വേട്ടക്കാരന്
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.
പിന്നെയവര്‍
പരസ്പരം വേട്ടയാടി.
3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.
4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.
5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.
---------------------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
13 comments:
(((ഠേ)))
വേട്ടക്കാരന് ഠീം....
വെത്യസ്തമായ ചിന്തകള്‍..
:)
നല്ല വരികള്‍...
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.
really great!
Ellavarm vettayadappedumpol, ithu manoharamakunnu.... Ashamsakal...!!!
'ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.'
അത് പൊളിച്ചു ...:)
നന്നായിരിക്കുന്നു ചിന്തകള്‍..!
:) രാമചന്ദ്രന് വേട്ടക്കാരന്[വെട്ടിക്കാട്ട്]..??? :)
വേട്ടക്കാരന്
നന്നായിരിക്കുന്നു, കൂടുതല്‍ കൂടുതല്‍ മൂര്‍ച്ചയേറി വരുന്നു
വരികള്‍ക്കോരോന്നിനും.....
ഓ.ടോ. 'മാന്ദ്യ'ത്തിന്റെ തിരക്കിലായിരുന്നതിനാല്‍
ബ്ലോഗാടനം തീര്‍ത്തും നിലച്ചിരിന്നു....
ഇരയും നീ, വേട്ടക്കാരനും നീയെന്നു
നിന്നെ നിന്നോടു സാമ്യപ്പെടുത്തുകില്
ഞാനെന്ന സത്യവുംനിന്നോടലിഞ്ഞുപോം
തിരിച്ചറിയപ്പെടാത്ത വേട്ടക്കാരന്റെ വേദന ആരറിയുന്നു ?
Blogger cEEsHA said...
നന്നായിരിക്കുന്നു ചിന്തകള്‍..!
:) രാമചന്ദ്രന് വേട്ടക്കാരന്[വെട്ടിക്കാട്ട്]..??? :
എന്റമ്മോ! അത്രക്ക് വേണായിരുന്നോ? :)
ishtaayi
Post a Comment