Sunday, May 17, 2009

വേട്ടക്കാരനും ഇരകളും

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

13 comments:

പകല്‍കിനാവന്‍ | daYdreaMer said...

(((ഠേ)))
വേട്ടക്കാരന്‍ ഠീം....
വെത്യസ്തമായ ചിന്തകള്‍..
:)

പ്രയാണ്‍ said...

നല്ല വരികള്‍...

ramanika said...

ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.


really great!

Sureshkumar Punjhayil said...

Ellavarm vettayadappedumpol, ithu manoharamakunnu.... Ashamsakal...!!!

റോഷ്|RosH said...

'ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.'

അത് പൊളിച്ചു ...:)

cEEsHA said...
This comment has been removed by the author.
cEEsHA said...

നന്നായിരിക്കുന്നു ചിന്തകള്‍..!

:) രാമചന്ദ്രന്‍ വേട്ടക്കാരന്‍[വെട്ടിക്കാട്ട്]..??? :)

കാപ്പിലാന്‍ said...

വേട്ടക്കാരന്‍

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു, കൂടുതല്‍ കൂടുതല്‍ മൂര്‍ച്ചയേറി വരുന്നു
വരികള്‍ക്കോരോന്നിനും.....

ഓ.ടോ. 'മാന്ദ്യ'ത്തിന്റെ തിരക്കിലായിരുന്നതിനാല്‍
ബ്ലോഗാടനം തീര്‍ത്തും നിലച്ചിരിന്നു....

സമാന്തരന്‍ said...

ഇരയും നീ, വേട്ടക്കാരനും നീയെന്നു
നിന്നെ നിന്നോടു സാമ്യപ്പെടുത്തുകില്‍
ഞാനെന്ന സത്യവുംനിന്നോടലിഞ്ഞുപോം

കാപ്പിലാന്‍ said...

തിരിച്ചറിയപ്പെടാത്ത വേട്ടക്കാരന്റെ വേദന ആരറിയുന്നു ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Blogger cEEsHA said...

നന്നായിരിക്കുന്നു ചിന്തകള്‍..!

:) രാമചന്ദ്രന്‍ വേട്ടക്കാരന്‍[വെട്ടിക്കാട്ട്]..??? :


എന്റമ്മോ! അത്രക്ക് വേണായിരുന്നോ? :)

the man to walk with said...

ishtaayi