

സ്വപ്നങ്ങള്‍ ഉറങ്ങുന്നു ഇവിടെ
ഓര്‍മ്മകള്‍ ഉണരുന്നു ഇവിടെ
മൌനങ്ങള്‍ നിറയുന്നു ഇവിടെ
മനസ്സുകള്‍ തേങ്ങുന്നു ഇവിടെ.....
ഈ ഭൂവിന്നവകാശികള്‍ സ്വപ്നങ്ങള്‍ ഇല്ലാത്തോര്‍
ആരും ഈ ഭൂമിക്കായ് സ്വപ്നം കാണാത്തോര്‍
അതിരുതര്‍ക്കങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ
കിട്ടുന്നു തുല്യമായിവിടം ചോദിച്ചീടാതെ....
സ്വപ്നങ്ങളേ ഉറക്കുവാന്‍
ഓര്‍മ്മകളേ ഉണര്‍ത്തുവാന്‍
പൂക്കള്‍ക്കു കാവലാകുവാന്‍
കാത്തിരിക്കുന്നൂ നമുക്കായി, ഈ സുന്ദരഭൂമി
1 comment:
കാത്തിരിക്കുന്നൂ നമുക്കായി, ഈ സുന്ദരഭൂമി
Post a Comment