'വിവാഹം'-ഒരു ഉടമ്പടി
പുഞ്ചിരിയുടെ
മേമ്പൊടി ചാലിച്ചെത്തുന്ന
ആദ്യ പദം സ്ത്രീ ധനമാവും.
'എത്ര കൊടുക്കും ' പെണ്ണിന്
നിങ്ങളെന്നാരായുന്നു
വരന്റെ ബന്ധുരര്‍...
കോമളപുരം ചന്തയില്‍
പശുക്കള്‍ക്കാരോ വിലപേശുന്നു....
കൂടിയാലും കുഴപ്പം
കുറഞ്ഞാലും കുഴപ്പം
വ്യാപാരത്തില്‍
നഷ്ടം പാടില്ലെന്നാണല്ലോ
വിവക്ഷ.
'സ്ത്രീ ധനം' -വേണ്ടെന്നു
പറഞ്ഞാ ചെറുപ്പക്കാരനെ-
യെന്തോ പോരായ്മയുണ്ടെന്ന്
മുദ്രകുത്തി പടിക്ക്
പുറത്താക്കുന്നീ വ്യവസ്ഥിതി...
8 comments:
എത്ര പറഞ്ഞാലും നന്നാവില്ല
കവിത എന്ന നിലയില്‍ ഇനിയും
നന്നാക്കേണ്ടിയിരിക്കുന്നു
ആശംസകള്‍
സ്ത്രീധനം വേണ്ടന്ന് ഇക്കാലത്ത് ആരെങ്കിലും പറഞ്ഞാൽ, തീർച്ചയായും സംശയിക്കും
“എവനെന്തോ.. കൊഴപ്പമുണ്ട്...!!?”
വിഷയവും കവിതയും കുറച്ചുപഴഞ്ചനായൊ എന്നു സംശയം ?
വിവാഹ കമ്പോളത്തില്‍ തക്കം പാര്‍ത്തിരിക്കുന്നു ഇന്ന് സമൂഹം
pora .....mechappedutthuka
സ്ത്രീധനം പുരുഷന്റേയോ സ്ത്രീയുടേയോ നന്മ തിന്മകളുടെ സൃഷ്ടിയല്ല. സമൂഹത്തിന്റെ സാംസ്ക്കാരിക രോഗത്തിന്റെ ഫലമാണ് സ്ത്രീധനം.
നമ്മുടെ സംഘടിത മതങ്ങള്‍ക്ക് ഒരു മാസം കൊണ്ട് നിര്‍ത്താവുന്ന രോഗമാണിത്.
പക്ഷേ,മതങ്ങള്‍ക്ക് നിലനില്ക്കാന് അടിമത്വം(ദാസ്യബോധം)ഒഴിച്ചുകൂടാത്തതായതിനാല്
മതവും പാര്‍ട്ടിരാഷ്ട്രീയവും ഇരിക്കുന്ന കൊംബു മുറിക്കില്ല:)
സാംസ്ക്കാരികമായി സ്ത്രീധനം ഇല്ലായ്മചെയ്യണമെങ്കില് ആണത്തമുള്ള പുരുഷന്മാരെ സ്ത്രീകള്‍ പ്രസവിച്ച് ആണത്തത്തോടെ വളര്‍ത്തി വലുതാക്കേണ്ടിയിരിക്കുന്നു.അതിനായി സ്ത്രീകള്‍ക്ക് ചരിത്രവും സാമൂഹ്യശാസ്ത്രവും അടങ്ങിയ മികച്ച വിദ്യാഭ്യാസം ലഭിച്ചിരിക്കണം.
നം സീരിയലില്‍ തളച്ചിട്ടിരിക്കുന്ന സ്ത്രീകള്‍ നന്നായിട്ട് സമൂഹം നന്നാകുമെന്ന് ഇനി പ്രതീക്ഷിക്കേണ്ട :)
ആശയം കൊള്ളാവല്ലോ മാഷേ..
നല്ല കവിത..നന്നായിരിക്കുന്നു.ആശംസകള്‍!!
എഴുത്ത് തുടരുക..
Post a Comment