മലവെള്ളപാച്ചിലിനെ പ്രണയിച്ചു
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്‍റെയും
നേര്‍ത്തൊരു ചീറ്റലിന്‍റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്
മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..
പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല
പെയിന്റ്പോയൊരു തകരപ്പെട്ടിയില്‍
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം
ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്
ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്
ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………
4 comments:
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ
ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്
...!!
അവൾക്കിപ്പോഴും അറിയുമോ ഈ ചിത്തിരട്ടോണി തുഴയുന്നവനെ...
നന്നായിരിക്കുന്നു രാജേഷ്...
manmundengilum choodaan akaathoru poov..nalla kavitha...keep it up and happy new year
Post a Comment