ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽപ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....
**************************************
എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും...
12 comments:
പണിക്കരേ നല്ല വരികൾ...!! ആശംസകള്‍...!!
'ഈ വരികൾ പുതുതായൊന്നും പറയുന്നുമില്ല' എങ്കിലും...!
"നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും..."
ഇതിലും നല്ല ഒരു പ്രണയകുറിപ്പ് ഈയിടെ ഒന്നും വായിച്ചതായിട്ട് ഓര്‍ക്കുന്നില്ല ലളിതമായി അതിമനോഹരമായി എഴുതിചേര്‍ത്തിരിക്കുന്നു എന്ന് പറയാതെ,ഇവിടം വിട്ട് പോകാന്‍ വയ്യ.
എത്രയോ ആവര്‍ത്തി വായിച്ചു ...
ഇപ്പോള്‍ തോന്നുന്ന ആ ഫീലിങ്ങ് അത് എഴുതാന്‍ എനിക്ക് വാക്കുകളും കിട്ടുന്നില്ല ....
പുതുവത്സരാശംസകള്‍!
പ്രണയത്തിനുവേണ്ടി ഒട്ടനേകം കുറിപ്പുകൾ...!
അതും നിശയിലെ,മരുഭൂമിയിലെ ,ഏകാന്തതയിലെ ,...
ഇതുവായിച്ചു കോരിതരിച്ചിരിക്കുന്ന നായികകൊപ്പം ഞങ്ങളും പുളകം കൊള്ളുന്നൂ...കേട്ടൊ.
പ്രിയപ്പെട്ട
സോണജി.. നന്ദി..മനപൂർവ്വം നീളം കൂട്ടിയതല്ല..
ടോമൂ..നന്ദി..
മാണിക്യം, എന്റെ ഈപഴയ വരികൾ ഇപ്പൊഴും നല്ലതെന്ന് പറയാൻ തോന്നിയ ആ നല്ല മനസ്സിന് നന്ദി.. വീണ്ടും വായിച്ചു എന്നു പറയുമ്പോളും അൽഭുതം തന്നെ..!
ബിലാത്തി പുളകങ്ങളിൽ പങ്കു ചേർന്നതിന് നന്ദി..!
ഈ വരികൾ വായിച്ച് പണ്ട് പുളകം കൊണ്ടിരുന്ന ആ നായിക എന്നേ കൈവിട്ടുപോയിരിക്കുന്നു. പ്രണയം ഒരൽഭുതമാണ്.., വാക്കുകൾക്കപ്പുറം വിശദീകരിക്കാനാവാത്ത അനുഭൂതികളുടെ നിസ്തുലമായ പ്രപഞ്ച സത്യം.
പ്രണയാക്ഷരങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഇത് എന്ന് പറയാതെ വയ്യ!
ആശംസകള്‍...
ചില ചിന്തകള്‍, കുത്തുക്കുറിക്കലുകള്
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍
നന്നായി ഈ എഴുത്ത്...
എന്നാല്‍ ഇതൊന്നുമല്ല പ്രണയം
"എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും.."
സ്നേഹത്തിന്റെ ഉറച്ച അനുഭവ പുര്‍ണമായ ഈ മുന്നറിയിപ്പ് ആഴമേറയുള്ള അടയാള പെടുത്തലാണ്
പ്രണയക്കുറിപ്പുകളുടെ കൂടെ അല്ലാതുള്ളവയും
ചേർക്കേണ്ടിയിരുന്നില്ല.
nalla varikal
നീളം കൂടിയാലും സംഗതി സൂപ്പര്‍
ഇവിടെയീ വിജനമാം കരയിൽനാമെരിയുന്ന
ജഡരേഖകൾ, വരമൊഴികൾക്കുനേർക്കുനേർ
പ്രതിരൂപസന്ധിയായ് മൃത്യുവെ-
ക്കാത്തിരിക്കും മഹാദു:ഖ സഞ്ചയം..
ഇവിടെയതിരൂഡമാം വേനലിൽ
നാമുരുകുന്ന വേരറ്റ മൂകതാരൂപകം,
മക്കൾക്കുപോലുമസഹ്യമാം
മഹാവൃക്ഷ വൃദ്ധപ്പെരുംതൂണുകൾ...
വേദനകളെല്ലാമൊതുക്കുന്ന കൺകളിൽ
ശ്യൂന്യതാബോധത്തിനാത്മദു:ഖം..
നരവീണവരകളായ് ഹൃദയത്തിൽ
നിറയുന്ന നിഴൽജീവിതം,
ജീവനിലിരുൾ പാകിയെങ്ങോ
വഴിതെറ്റിമറയുന്ന ജലരേഖകൾ,
നമ്മൾ വഴിതെറ്റി മറയുന്ന മൃതരേഖകൾ.."
മനോഹരം..നഷ്ട പ്രണയത്തിന് സുന്ദര സ്വപ്നങ്ങള്‍..
Post a Comment