Sunday, January 3, 2010

അവന്‍

വനെന്റെ തോളില്‍തട്ടിവിളിച്ചു;
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.

9 comments:

ഹരിയണ്ണന്‍@Hariyannan said...

വിശപ്പായിരുന്നൂ അവന്റെചോദ്യം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഡാ..
വര്‍ഗ്ഗ ദ്രോഹി...

:)

ലടുകുട്ടന്‍ said...

വിശപ്പിന്ടെ വിളി ..............!
നന്നായിരിക്കുന്നു

പാര്‍ത്ഥന്‍ said...

ഒന്നും നഷ്ടപ്പെടുവാനില്ലാത്തവന് വേണ്ട വിപ്ലവം വന്നു, പോയി.

പക്ഷെ വിശക്കുന്നവന് വേണ്ട വിപ്ലവം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

Kaithamullu said...

ഉത്തരം ആശയസമരമല്ലായിരുന്നു.
ദേ, പിന്നേം ആര്‍ക്കൊക്കെയിട്ടോ തോണ്ടി!!

മനോഹര്‍ മാണിക്കത്ത് said...

മറന്നു പോയ വിപ്ലവങ്ങളാണ്
നമുക്ക് വിശക്കുന്നൂ എന്നെങ്കിലും
പറയാന്‍ ആക്കിയത്....

മാണിക്യം said...

ഉത്തരമില്ലാത്ത അനേകമനേകം
ചോദ്യങ്ങള്‍ക്ക് മുന്നിലേക്ക് ഇതാ ഒന്നു കൂടി..

Unknown said...

ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

Muralee Mukundan , ബിലാത്തിപട്ടണം said...

വിശപ്പിനെന്ത് ചൊദ്യവും ഉത്തരവും അല്ലെ ?