ചാറ്റല്‍ മഴയിലെ ചിന്ത
ചിന്ത തന്‍ വയല്‍ വരമ്പിലൂടെ
ഏകാന്തനായ് ഞാന്‍ നടന്നു...
പൊടുന്നനെ പെയ്തൊരു ചാറ്റല്‍ മഴയില്‍
ചിന്തകള്‍ ഭംഗിയേറിയ പോലെ...
ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ..
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും...
ചറ പറ പെയ്തൊരാ ചാറ്റല്‍ മഴ
പൊടുന്നനെ അവളുടെ ഭാവം മാറ്റി...
കുളിരുള്ള നോവുള്ളോരനുഭൂതിയില്‍
പൊട്ടിക്കരച്ചിലോടെന്നിലേക്കവള്‍ പെയ്തിറങ്ങി...
കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ...
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും....
പെയ്തടങ്ങിയ ഒരു മഴതന്‍ സാമ്യം....!
ചാറ്റല്‍ മഴ തന്‍ സാമ്യം.....!
7 comments:
mazha ...............enikku enthishttamaanenno..................
ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ..
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും...
കൊള്ളാം നല്ല കവിത, വായിച്ചപ്പോള്‍ , ചെമ്പില
മഴത്തൊപ്പിയാക്കി ഓടിയ കുട്ടിക്കാലത്തെ ഇടവഴികള്‍
ഒര്മയിലെത്തുന്നു.
നല്ല കവിതയ്ക്ക് ഭാവുകങ്ങള്‍
സ്നേഹപൂര്‍വ്വം
താബു
mazhaaa.....
sharikkum miss akunnuuuuuuuu
mazha pole pranayavum thakarthu peyyatte
കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ...
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും....
ആ ഒരിക്കലും വിസ്മരിക്കാത്ത പ്രണയമധുരയോർമ്മകൾ...
വളരെ നന്നായിരിക്കുന്നു ഈ വരികൾ അച്ചൂസ്,
അഭിനന്ദനങ്ങൾ !
എല്ലാ സുഹൃത്തുക്കൾക്കും അളവറ്റ നന്ദി.
Post a Comment