Wednesday, February 10, 2010
പുതപ്പുകൾ പറയുന്നത്...
വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...
ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...
നരച്ച പകലുകളിലും,
കുളിരുള്ള പ്രഭാതങ്ങളിലും
ചിലപ്പോഴെങ്കിലും അവ
വിരസതയിൽ വഴുതിപ്പോകാറുണ്ട്...
സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്
നിശബ്ദമായി കരയാറുണ്ട്...
പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി പുളകം കൊള്ളാറുണ്ട്...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്................
പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
© സുനിൽ പണിക്കർ
Subscribe to:
Post Comments (Atom)
10 comments:
സുനിലേ,
പുതപ്പുകള്‍ പറയുന്നത്..മികച്ച കവിത.
ആശംസകള്‍
പുതപ്പിനുള്ളിൽ ഒളിഞ്ഞിരിക്കും കാണാക്കഴ്ച്ചകൾ അതിഗംഭീരമായി ...കേട്ടൊ സുനിൽ .
വിതക്കുമ്പോൾ ചിതറിപ്പോകും പുതുവിത്തുകൾ ,
പതിയേപതവന്നീപുതപ്പിൽ ,വിധിയാലൊടുങ്ങി !
പുതപ്പിന്റെ മനസ്സ് വായിച്ച് തന്നതിന് നന്ദി... നല്ല കവിത... ആശംസകള്‍
വ്യത്യസ്ഥവും കരുത്തുറ്റതുമായ വരികള്‍....
കവിതയിലൂടെ നീ ഒരുപാടു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു...!
ആശംസകള്‍....
puthappukal sathyam vilichu parayatte , athu kettu namukku nanikkaam.....
പ്രിയ
റ്റോംസ്: നന്ദി.
ബിലാത്തിയേട്ടാ: മറുകവിത ഗംഭീരം..
തലയമ്പലത്ത്: നന്ദി..
സോണ: :)
രഞ്ജി: താങ്ക്സ് മച്ചാ...
ജയരാജ്: അതെ, ജയാ നമുക്കിടയ്ക്കിടെ അതോർത്ത് നാണിക്കാം,
ഓർക്കുക, കിടപ്പറയിൽ ഇവൻ കണ്ണുകൾ തുറന്ന്, കാതുകൾ കൂർപ്പിച്ച്, മനസ്സിൽ വിങ്ങലൊളിപ്പിച്ച് നമ്മുടെയോരോരുത്തരുടേയും കൂടെ നമ്മളായ് ഒപ്പമുണ്ട്..!
സുനിലേ. പുതപ്പുകള്‍ സംസാരിക്കാത്തത് നന്നായി. താങ്കളായത് കൊണ്ട് മാന്യത കാണിച്ചു. പിന്നെ മുകളില്‍ പറഞ്ഞതൊക്കെ (കമന്റ്സ് ) ഞാനും പറയുന്നു. ഭാവന കൊള്ളാം.
പുതപ്പിനെ ഒരുസംഭവമാക്കി. ആശംസകൾ
ഗംഭീരം..നല്ല ഭാവന, പുതുമയുള്ള ശൈലി.
നല്ല കവിത... ആശംസകള്‍
Post a Comment