Friday, March 12, 2010

നാഗരികത

ഇല്ലായ്മയുടെ അടുക്കളപ്പുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പക്കഷണവും
കരണ്ടു തിര്‍ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജ്ജാരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്മൂലനം ചെയ്യുന്നു..

നിന്‍റെ അണലീദംശമേറ്റ്
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദ്ദയം കൊല ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

5 comments:

പട്ടേപ്പാടം റാംജി said...

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

കണ്ടും കേട്ടും മാത്രം ജീവിക്കേണ്ടി വരുന്നവര്‍.....

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒടുവില്‍ എന്റെ സ്വഭാവം മാറിയല്ലോ മനോജേ? ഞാന്‍ എന്റെ ഗ്രാമത്തെ തെരുവില്‍ ഉപേക്ഷിച്ചു നഗരപ്പെണ്ണിനെ പ്രാപിച്ചു വിഷയതല്പ്പരനായി എന്നും കഴിയുന്നു

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിതയ്ക്ക് ആശംസകള്‍...

മനോഹര്‍ മാണിക്കത്ത് said...

ആശങ്കയല്ല...
അനുഭവങ്ങള്‍ കവിതയായും പെയ്യട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ ദേശങ്ങളും നാഗരികതയുടെ കാവൽ നായ്ക്കളായി തീർന്നു കഴിഞ്ഞു അല്ലേ ..മനോജ്.
വളരെ നന്നായിട്ടുണ്ട് കേട്ടൊ.