ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .
ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള് കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള് സ്വപ്നങ്ങള്‍ .
ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .
കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര് സ്വപ്നങ്ങള്‍ .
കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്ന്നിശമദ്ധ്വാന പ്രേരണയെങ്കിലും -
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.
8 comments:
ശാപ രാഗങ്ങള്‍ പ്രയോഗം തരകേടില്ല, ഇഷ്ടായി , സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം - തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക. അങ്ങിനെ വേണോ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര് സ്വപ്നങ്ങള്‍ .
വരികള്‍ ഇഷ്ടപ്പെട്ടു...
"ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള് കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള് സ്വപ്നങ്ങള്‍ ."
ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒക്കെയും സ്വപ്നങ്ങളല്ലേ? അപ്പോ സ്വപ്നങ്ങളില്ലെങ്കിൽ ജീവിതമേയില്ല അല്ലേ?
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്കു നന്ദി..
നദീര്‍ ,
ശാപരാഗങ്ങള് എന്നല്ല ... വിതറും ആശാപരാഗങ്ങള് എന്നാണ്..
ചേര് ന്നു വന്നപ്പോഴുള്ള പ്രശ്നമാണ്.
സ്വപ്നങ്ങള്‍ നമ്മെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമ്പോഴും
സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവരെയും നാം കാണുന്നുല്ലേ?
അതുകൊണ്ടാണു തിരകള്‍ കൊണ്ടുള്ള തലോടല്‍ മാത്രം മതി
എന്നു തോന്നിയത്....
സ്വപ്ന മരീചിക കൊള്ളാമുണ്ണി
വിതറുമാശാപരാഗങ്ങള-
ഹര്ന്നിശമദ്ധ്വാനമാണൊ ?
"ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള് കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള് സ്വപ്നങ്ങള്‍ ."
വരികള്‍ ഇഷ്ടപ്പെട്ടു...
പി . ഉണ്ണികൃഷ്ണന് , ഏതായാലും സംശയ നിവാരണത്തിന് നന്ദി , കാലം കുറച്ചായി ഇത്തരം നല്ല കവിതകള്‍ വായിച്ചിട്ട`
ബിലാത്തിപ്പട്ടണം ,
ശരിയാണ്. അദ്ധ്വാനമാണ്. അക്ഷരപ്പിശകു തിരുത്തിയിട്ടുണ്ട് .
Post a Comment