നിന്റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
നിന്നെ എനിക്ക് കാണാം....
പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്‍മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..
"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്റെയീ ജന്മം...
ഗോപിവെട്ടിക്കാട്
3 comments:
പാഴാവുമീ ജന്മം
"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്റെയീ ജന്മം...
നല്ല വരികള്‍. ഈ കവിത ഇഷ്ടമായി.
നന്നായിരിക്കുന്നു ഗോപി
Post a Comment