Saturday, April 17, 2010

മ്ര്യത്യുവിന്റെ സൌന്ദര്യം













(Picture courtesy : Google )
ഖലീല്‍ ജിബ്രാന്‍
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്‍
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മ്ര്യത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹ്ര്യദയത്തിനു്‌ ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹ്ര്യദയാവശിഷ്ടങ്ങള്‍ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മ്ര്യദുമഞ്ചം .

പ്രിയസ്നേഹിതരേ ,
കണ്ണീര്‍ തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്‍ക്കുവാന്‍
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കും, മെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള്‍ മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്‍കേണം.
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്‍തന്‍ മ്ര്യദുറോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വ്ര്യദ്ധര്‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്‍
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
2.ആരോഹണം
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രമുഖരിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു്‌ കൂട്ടരെ ,അതിവിദൂരതയിലാ-
ണു്‌ ഞാന്‍ .
മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും
വിസ്മ്ര്യതിയുടെ കരങ്ങള്‍
വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് അലിഞ്ഞുചേര്‍ന്നു.
അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .
3. അവശിഷ്ടങ്ങള്‍
മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്‍
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മ്ര്യദു മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹ്ര്യദയസുഗന്ധം ശ്വസിച്ചു കൊള്‍കട്ടെ
ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .

വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !
ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം വസതികളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണം നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തുമാറാകണം .

വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു്‌ കൂട്ടരേ....
വിട്ടകലുകയെന്നെ......

****************************
ആംഗലേയം ഇവിടെ വായിക്കാം

3 comments:

Mohamed Salahudheen said...

ആ ശ്രമം നന്നായി

രാജേഷ്‌ ചിത്തിര said...

നല്ല ശ്രമം സോണ.....

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കുഴപ്പമില്ല നന്നായി ശ്രമിച്ചിരിക്കുന്നൂ

ഫോണ്ടുകൾ ചിലയിടത്ത് ചതിച്ചിട്ടുണ്ട് കേട്ടൊ