Monday, April 12, 2010

വാസിയും പ്രവാസിയും

ജീവിതം
ജിവിച്ചു-
തീര്‍ത്തവന്‍
വാസി.

ജിവിതം
മരിച്ചു-
തീര്‍ത്തവന്‍
പ്രവാസി!

15 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാസിയും പ്രവാസിയും ഒരു കവിത കൂടി......

Junaiths said...

:-(

Akbar said...

ജീവിക്കാനായി മരിച്ചവന്‍ പ്രയാസി (പ്രവാസി)

unni ji said...

ചത്ത് ചരമക്കുറിപ്പുമായി!

വിചാരം said...

ആരെങ്കിലും പറഞ്ഞോ ഇങ്ങനെ മരിച്ച് ജീവിക്കാന്‍ .. അത്യാവശ്യം കാശായാല്‍ തിരികെ വരാനുള്ള മടി പിന്നെ ഗള്‍ഫിനോടുള്ള സ്നേഹവും അല്ലാതെ മരിച്ച് ജീവിയ്ക്കുന്നു എന്നൊന്നും പ്രവാസത്തെ പറയാനാവില്ല.

വിചാരം said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജുനൈദ്,ഓരോപ്രവാസിക്കും ഈ വരികള്‍ വായിക്കുമ്പോള്‍ ദു:ഖം ഉണ്ടാക്കും!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അക്‍ബറേ,നമ്മുടെ പ്രവാസിയായ പ്രയാസി ബ്ലോഗര്‍ കേള്‍ക്കണ്ട!ഒരു ഭാഗ്യപരീക്ഷണമല്ലേ?നടക്കട്ടെ!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഡോക്ടറേ,ഈ വഴി വന്നതിനാദ്യം നന്ദി,പിന്നെ പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും അനുഭവിക്കുന്നത് വാസികളാണെന്നുകൂടിയോര്‍ക്കണം!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വിചാരം,ആ ഒരു ചിന്ത തെറ്റാണ്.എനിക്കു തോന്നുന്നില്ല തിരികെ വരാനുള്ള മടിയും പിന്നെ ഗള്‍ഫിനോടുള്ള സ്നേഹവുമാണ് പ്രവാസികളെ ഇവിടെ ജീവിതാഅവസാനം വരെ പിടിച്ചു നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതെന്ന്!പിന്നെ അവാസനത്തെ ആ സ്മൈലി അതില്‍ നിന്നു എനിക്ക് എല്ലാം ഊഹിച്ചെടുക്കാം!നന്ദി

ശ്രദ്ധേയന്‍ | shradheyan said...

പ്രയാസം തീരാത്തവന്‍ പ്രവാസി, അല്ലെ സഗീര്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നിട്ടും പ്രവാസിയാവാൻ ഏവർക്കും വാശി!

Hari mathilakam said...

ചുറ്റൂമുള്ളവര്‍ക്കു പ്രകാശമേകികൊണ്ട് സ്വയമുരുകുന്ന മെഴുകുതിരിയാണ്‍ പ്രവാസി.

നന്നായിരിക്കുന്നു സഗീര്‍ ഭായ്

Mohamed Salahudheen said...

ഓരോ പ്രവാസവും ഓരോ ഒളിച്ചോട്ടമാണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ശ്രദ്ധേയന്‍,തീര്‍ച്ചയായും.

ബിലാത്തി,ഇത് വാശികൊണ്ടാണോ?സംശയമുണ്ട്!

ഹരി,തീര്‍ച്ചയായും,ഉരുകിതീരുകയാണ്!.

സോണ,അനുഭവങ്ങള്‍ പാളിച്ചകള്‍!

സലാഹ്,ഒളിച്ചോട്ടമെന്നതിനോട് വിയോജിപ്പുണ്ട്!

എല്ലാ നല്ല സുഹൃത്തുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.ഇനിയും ഈ വഴി വരികയും എനിക്കുവേണ്ട ഊര്‍ജ്ജം തരികയും ചെയ്യുമെന്ന പ്രതീക്ഷയില്‍ സുഹൃത്ത്