Wednesday, April 14, 2010

വിഷുവിഷാദങ്ങൾ / VishuVishaadangal .




നമ്മുടെ വിഷു ആഘോഷം ലോകത്തിലെതന്നെ പല രാജ്യങ്ങളുടേയും
കൊയ്തുല്‍ത്സവങ്ങളും , പുതുവര്‍ഷപ്പിറവിദിനങ്ങളുമാണ്‌ !

നമ്മളെ പോലെ തന്നെ വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും ,
നവവത്സരമായി  ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും,ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും  നമ്മുടെ ഈ വിഷുവിനെ പലരീതിയിലും വരവേൽക്കുന്നുണ്ട് കേട്ടൊ...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല  , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

9 comments:

salah said...

വിഷസ്

ഗീത രാജന്‍ said...

സുഹൃത്തേ വിഷു വിഷാദങ്ങള്‍
നമുക്ക് പരസ്പരം
പറഞ്ഞു തീര്‍ക്കാം .....
വിഷു ആശംസകള്‍ !!!!

ramanika said...

വിഷു ആശംസകള്‍ !

Anil cheleri kumaran said...

പുതുവത്സരം ഐശ്വര്യപൂര്‍ണ്ണമാവട്ടെ..

പി. ഉണ്ണിക്കൃഷ്ണന്‍ said...

നഷ്ടബോധം നിഴലിക്കുന്നു... കൊള്ളാം ..

Unknown said...

nice lines....

shibin said...

Bilated Vishu Wisshes....

mithul said...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ..

kallyanapennu said...

നല്ല വരികൾ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...