Sunday, May 2, 2010

പശുവും ...കിടാവും.



അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

6 comments:

T.S.NADEER said...

ഊരത്തഴമ്പ്
എന്തൊരു പ്രയോഗം ആണെന്റെ ദൈവമേ .. ഹ.. ഹ. ഹഹ.. കൊള്ളാം, കൊള്ളാം

എം പി.ഹാഷിം said...

നന്നായി ഈ എഴുത്ത്

Mohamed Salahudheen said...

ശക്തിമത്തായ കവിത. പ്രതിഷേധമുയരും.

Kalavallabhan said...

(::)

Kalavallabhan said...

കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം കേട്ടൊ ഗോപി.