1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.
2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ് ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ് വിരിയും ദൈവം
3.ചിരി
******
ചിരിയിലുണ്ട് ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.
4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.
5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.
8 comments:
khader sir...
മെമ്മറി is good one...
മെമ്മറിയാണിഷ്ടം
rasamayittundeee.. congrads
ചിരിയോര്ത്തു ചിരിച്ചു...
പല്ല് മുളച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളും,പല്ല്
കൊഴിഞ്ഞുപോയ വൃദ്ധരും മാത്രമെ ആത്മാര്‍ത്ഥമായും
നിഷ്ക്കളങ്കമായും ചിരിക്കൂ..കാപട്യമേതുമില്ലാത്ത
പൂപ്പുഞ്ചിരി അവരില്‍നിന്നേ പ്രതീക്ഷിച്ചൂടൂ !!
നറും പൂവായി വിരിയട്ടെ കവിതകളിനിയും.
ഭാവുകങ്ങള്‍!
മതിലുകൾ പൂക്കളായി കണ്ട് ദൈവം ചിരിക്കും നാളെ മെമ്മറിയില്ലാതെ....!
dear khader,
nice poems ....and good thoughts
wish you all the very best
god bless you
ദൈവം അർഥസമ്പുഷ്ടമായ വരികൾ..കുറുങ്കവിതകൾ കുഞ്ഞുണ്ണിമാഷെ ഓർമ്മിപ്പിക്കുന്നു...
Post a Comment