പാരിജാത തരു പാതയില്‍
മൃദു മലര്‍ ദലങ്ങള്‍ പൊഴിക്കവെ
നവ്യ പുഷ്പ സുഗന്ധ വീചികള്‍
സഞ്ചയിച്ചിന്ന് വാടിയില്‍
കാറ്റ് മെല്ലെ കരങ്ങള്‍ തൊട്ടു
അളകങ്ങള്‍ മെല്ലെ ഉലക്കവേ
ദൂരെ ആ വഴി നീളുമ് നീള് മിഴി
ആരെ ആരെയോ തേടുന്നു
വെള്ള മേഘ പിറാവുകള്‍
അതിലൊന്ന് താഴെ ഇറങ്ങിയോ
വര്‍ണ സുന്ദര താളില്‍ തീര്‍ത്ത
മനയോല കൊക്കിലെടുത്തുവോ
പാല്‍ ചുരത്തിടും പൌര്‍ണമി
രാവിനന്ത്യ യാമവും യാത്രയായ്
പൂര്‍വ സീമയില് താരജാലങ്ങള്‍
മുനഞ്ഞു മിന്നി വിടയേകയായ്
ആരെയോര്‍ത്തു മനോരഥ
ശകട വേഗം പിന്നെയും മാറുന്നു
ആരോ ആരെയോ തേടുന്നു
കാണാതെ കണ്ടതായ് തോന്നുന്നു
മയില്പീലി പെറ്റൊരു കുഞ്ഞു പോല്‍
ഉള്ത്താളിലെങ്ങോ ഗൂഢമായ്
മറച്ചു വച്ച വികാരമേ
പ്രണയമെന്നോ നിനക്കു പേര്‍?
അമ്പിളി ജി മേനോന്‍
ദുബായ്
5 comments:
മറ്റൊരാൾക്കു തോന്നുന്ന പ്രണയത്തെ ഇത്ര നന്നായി സ്വാംശീകരിക്കാൻ സാധിക്കുന്നെങ്കിൽ, സ്വന്തമായി ഒരു പ്രണയമുണ്ടായാൽ കവിതയുടെ പാലാഴി എങ്ങനെ ഒഴുകുമായിരുന്നു, അമ്പിളി! നന്നായിരിക്കുന്നു.
കവിത മനോഹരമായി... സുഹൃത്തിന്റെ തലയില്‍ വെച്ചു കെട്ടി അല്ലേ ? :)
nannaayi good keep it up
മിത്രത്തിന്റേതിങ്ങനെ....
അപ്പോൾ സ്വന്തമോ?
പ്രണയത്തിന് യുഗ്മവികാരങ്ങൾ വേണമല്ലോ സാറേ.ചേതോഹരമായ എഴുത്ത് ഇഷ്ടപ്പെട്ടു...
Post a Comment