Monday, December 6, 2010

റിപ്പോർട്ടർ

(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)

എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.

എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.

ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.

നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

000

10 comments:

Anonymous said...

കപട നീതിബോധത്തില്‍ പൊതിഞ്ഞിരിക്കുന്ന ജനാധിപത്യത്തെ വലിച്ച് കീറി കാട്ടി....വരനിരിക്കുന്ന വേളിച്ചം എത്തുവോളം ബധിരത ഭാവിക്കേണ്ടുന്ന മനസ്സിന്റെ വിവരണവും സരസം....കൊള്ളാം...

ആളവന്‍താന്‍ said...

"ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക"
ഉം.... നന്നായി.

Anonymous said...

I need to hear exactly what Jack thinks with that!!

-Fondest regards,
Clement
http://americangenerallifeinsurance.info

Pranavam Ravikumar said...

നല്ലൊരു ആശയം.. ആശംസകള്‍!

Unknown said...

വളരെ നന്നായി മാഷേ!!

lekshmi. lachu said...

kollaam..nalla chinthakal..

A said...

with you in solidarity. nice lines

MT Manaf said...

>മിന്നാമിനുങ്ങുകളുടെ സംഘം<
ഞാനും ചേരുന്നു...

Minshad Ahmed said...

വരികള്‍ നന്ദായിരിക്കുന്നു
നമുക്കെല്ലാര്‍ക്കും ഷാഹിനക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം.
പക്ഷെ, ഇത്‌ ഷാഹിനയുടെ മാത്രം പ്രശ്‌നമല്ല. ഇതിന്‌ ഇനി ഒരു പരിഹാരം പ്രയാസമാണ്‌. ആ പ്രയാസത്തെ ഇല്ലായ്‌മ ചെയ്യാന്‍ നമ്മുക്ക്‌ എല്ലാവര്‍ക്ക്‌ ഒത്തൊരുമിച്ച്‌ മന്നേറാം.
എല്ലാവിധ ആശംസകളും

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനും ഈ ഷാഹിനക്ക്‌ വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു...കേട്ടൊ ഭായ്