Monday, December 20, 2010

ദൂരം

രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു
ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
 
സ്വപ്നങ്ങളില്‍  നിന്നു ജീവിതത്തിലേക്കുള്ള ദൂരം.. 

ഞാന്‍ അറിയാതെ പോയി !!!

10 comments:

Unknown said...

ദൂരം !!!!

chillu said...

ജീവിതത്തില്‍ നിന്നു സ്വപ്നങ്ങളിലേക്കുള്ള ദൂരം..
അതു എനിക്കുമനസ്സിലായീ!!!!!!!!

ഗോപി വെട്ടിക്കാട്ട് said...

രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം

നന്നായിരിക്കുന്നു .............

A said...

ദൂരം ഇപ്പോഴും ഒരു പ്രഹേളികയാണ്. ഇഷ്ടപ്പെട്ടു

എം പി.ഹാഷിം said...

ദൂരങ്ങളുടെ സമസ്യയില്‍

Umesh Pilicode said...

കൊള്ളാം മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ദൂരമളക്കുവാൻ അളവ് കോലില്ലല്ലൊ അല്ലേ

Aardran said...

ദുരം വായിച്ചു ഇഷ്ടപ്പെട്ടു

ദൂ...രം എന്നാ പേരില്‍ എന്റെയൊരു കവിതയുണ്ട്

ഒന്ന് വായിച്ചു നോക്ക്

ജയരാജ്‌മുരുക്കുംപുഴ said...

dhoorathinu enthu dhooram...?

Unknown said...

thanks all