Thursday, March 10, 2011

വിഷമാന്തരം !


വിശന്നപ്പോള്‍
റേഷനരിയുടെ
പുഴുക്കുത്തിലായിരുന്നു
എന്‍റെ കണ്ണ്

അച്ഛന്റെ മാരുതിയില്‍ നീ
സ്കൂളിലിറങ്ങുമ്പോള്‍
ഒറ്റക്കാലില്‍ മുടന്തിഞാന്‍
വള്ളിപൊട്ടിയ ഒറ്റ ചെരിപ്പില്‍.

ഒരു സൈക്കിള്‍,
വെള്ളം ചീറ്റുന്ന
ഒരു കളി തോക്ക്,
കുറച്ചു നാരങ്ങ മിട്ടായി
സ്വപ്നംകണ്ടു ഞാനുറങ്ങി.

ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്‌
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !

കണ്ണിനു മുന്നില്‍
വിഷു നിലാവ്
എനിക്ക് പൊട്ടിയ സ്ലേറ്റും
കുറച്ചു മഷിതണ്ടും
കൈനീട്ടം.

മുട്ടുപൊട്ടിയ വേദനയില്‍
മുഖം കുനിച്ചിരിക്കെ
നീ പറഞ്ഞു ,
കൂട്ടുകാര
നിന്‍റെ മുറിവിനു
ഒരു നുള്ള് മഞ്ഞള്‍ പൊടി,
വേണ്ട, കമ്മുണിസ്റ്റു പച്ചയാകാം.

അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .
പച്ചയല്ലേ,
മുറിവ് വേഗമുണങ്ങി.
മൂട് കീറിയ വള്ളിനിക്കര്‍
ഒറ്റകൈയാല്‍ പിടിച്ചു എന്‍റെ ബാല്യം
ഒന്തം കയറി !

17 comments:

Ranjith Chemmad / ചെമ്മാടന്‍ said...

നല്ല കവിത മാഷേ,
ആശംസകൾ...

മുകിൽ said...

കവിത നല്ലത്. വിഷയം വളരെ നല്ലത്. എങ്കിലും എവിടെയോ നിരപ്പില്ലായ്മ പോലെയുണ്ടോ എന്നു സംശയം.എന്റെ അറിവില്ല്ലായ്മയുമാവാം. ഇനിയും മൂങ്ങിനിവരുമ്പോൾ കൂടുതൽ തെളിഞ്ഞ കവിതാമുത്തുകൾ കിട്ടട്ടെ കവിയുടെ കയ്യിൽ എന്നു ആശംസ.

രമേശ്‌ അരൂര്‍ said...

അതെ ..എനിക്കും തോന്നി ,,എന്തോ ഒരു ചേരായ്ക ,,,കഞ്ഞിയിലൊക്കെ കൊത്തംകല്ല് കളിക്കാന്‍ തക്ക valuppamulla കല്ലുകള്‍ undaavumo ? etho orathi ഭാവുകത്വം ഇതിലുണ്ട്

സിദ്ധീക്ക.. said...

എല്ലാം കൊണ്ടും നല്ലൊരു കവിത.

Lipi Ranju said...

നല്ല വിഷയം, ആശംസകൾ...

കുസുമം ആര്‍ പുന്നപ്ര said...

ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്‌
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !
ഇപ്പം കല്ലൊക്കെ പെറുക്കിയാ പയറു വേവിക്കുന്നത്

ബ്ലാക്ക്‌ മേമറീസ് said...

ബാല്യം എന്നുമൊരു നനുത്ത ഓര്‍മ തന്നെ അല്ലെ.........

ചന്തു നായർ,ആരഭി said...

കവിത നല്ലത്. വിഷയം വളരെ നല്ലത്. എങ്കിലും എവിടെയോ നിരപ്പില്ലായ്മ പോലെയുണ്ടോ എന്നു സംശയം...മുകിലിന്റേയും.രമേശിന്റേയും, അഭിപ്രായത്തോട് ഞാനും യൊജിക്കുന്നൂ...വരികൾ ഇഴചേർത്തപ്പോൾ വിട്ടു പോയ്യ ലിങ്ക് അതാണ് പ്രശ്നം..

Sony Jose Velukkaran said...

Thaks to everyone who are commenting,appreciating and providing positive words so that i can improve ...

Veejyots said...

സൌന്ദര്യ ശാസ്ത്രങ്ങളും ലാവണ്യ നിയമങ്ങളും അനുസരിക്കുന്നില്ല എന്ന് പലരും പറയുമ്പോഴും നഷ്ട ബാല്യത്തിന്‍റെ ഇല്ലായ്മകളെ പുനര്‍ജനിപ്പിക്കാന്‍ കഴിഞ്ഞു. ചന്തി കീറിയ വള്ളി നിക്കറും , വിശന്നു പൊരിഞ്ഞ ക്ലാസ് മുറികളില്‍ ഉപ്പുമാവ് പുരയുടെ മണം കാത്തിരുന്ന ജീവിതം ....എനിക്കിഷ്ടപെട്ടു...

khader patteppadam said...

മനസ്സിനെ തൊട്ട കവിത.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത വളരെ ഇഷ്ടപ്പെട്ടു.രണ്ടു വിത്യസ്തമായ ചിത്രങ്ങളുടെ ഒട്ടിപ്പ് വളരെ നന്നായി.
ഈ "ഒന്തം" എന്താണെന്ന് മനസ്സിലായില്ല.ഒന്ന് വിശദീകരിക്കുമല്ലോ?

മഖ്‌ബൂല്‍ മാറഞ്ചേരി said...

ഒന്തം എനിക്കും മനസ്സിലായില്ല

Sony Jose Velukkaran said...

ഒന്തത്തിനു കയറ്റം എന്നര്‍ത്ഥം കാണുന്നു ! കവിതയെ വായിച്ചവര്‍ക്കും അനുഭവിച്ചവര്‍ക്കും നന്ദി

Reema Ajoy said...

നല്ല കവിതയ്ക്ക് നന്ദി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .


എന്താണീ ബാണ്ടൈട്..?

sony velukkaran said...

Band Aid !!@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.