Tuesday, March 15, 2011

നിഴലുകള്‍

ഉപബോധങ്ങളില്‍ വെളിച്ചം തട്ടി
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്.

തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.

മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും.

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!

13 comments:

Unknown said...

നിഴലുകളെക്കുറിച്ചാണെങ്കിലും നിഴലല്ലാത്ത കവിത! ശക്തം..!

കുസുമം ആര്‍ പുന്നപ്ര said...

തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.
ശരിയാണ്

ശ്രീ said...

നന്നായിട്ടുണ്ട്

മുകിൽ said...

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!

കൊള്ളാം.

കെ.എം. റഷീദ് said...

നിഴലുകള്‍ നുണപറയും
ചിലപ്പോല്‍ വേശപ്രചഛന്നനായി നമ്മുദെ സ്ഥലകാല ബോധങ്ങള്‍ നശിപ്പിക്കൂം
ചിലപ്പോള്‍ ദിക്കു തന്നെ തെറ്റിക്കും
എന്നാലും നിനക്കതിനെ ഒഴിവാക്കാന്‍ പറ്റുകയില്ല

Unknown said...

you are invited to follow my blog

Lipi Ranju said...

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
'നമ്മളാരെന്ന് അവ പറഞ്ഞേക്കും!'
അതിനെയെങ്കിലും മനുഷ്യന്‍ ഒന്ന്
പെടിച്ചിരുന്നുവെങ്കില്‍!
ആശംസകള്‍....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത ഹൃദ്യം.ഊതിക്കാച്ചിയ വാക്കുകള്‍.

ഷൈജു.എ.എച്ച് said...

വളരെ നന്നായിരിക്കുന്നു. നല്ല അര്‍ത്ഥവത്തായ വരികള്‍..വരികളില്‍ നിഴലുകള്‍ക്ക് ജീവന്‍ ഉള്ളത് പോലെ തോന്നി..അഭിനന്ദനങ്ങള്‍..

www.ettavattam.blogspot.com

സമാന്തരന്‍ said...

എനിക്കിഷ്ടം തിരിച്ചറിയപ്പെടാത്ത
നിഴലുകളെയാണ്,എന്തെന്നാൽ,
അവിടെ എന്റെ തിരിച്ചറിവുകൾ
വിശകലനം ചെയ്യപ്പെടുന്നു.

ദിയ said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നിഴലൊട്ടുമില്ലാതെ നന്നാക്കിയിരിക്കുന്നു കേട്ടൊ ദിയാ

Anonymous said...

Nenjilek iranguna vakukal