Thursday, March 17, 2011

സദാചാരം

വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.

ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!

6 comments:

മുകിൽ said...

ദിയാ, നല്ലൊരു കവിതയാണ്. പക്ഷേ ആദ്യത്തെ നാലുവരികളൂടെ ശക്തി പിന്നെയുള്ള വരികളിൽ വന്നില്ല. അല്പം ശ്രദ്ധിച്ചാൽ മതി. നല്ല എഴുത്തുവരുംദിയയ്ക്ക്. ആശംസകൾ.

Lipi Ranju said...

'നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!'
എന്തൊരു ലോകം !
ആശംസകള്‍ ദിയാ...

ദിയ said...

മുകില്‍: തീര്‍ച്ചയായും ശ്രദ്ധിക്കാം.
ലിപി: ഏറെ നന്ദി.

kambarRm said...

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!

ഇതേ വിഷയം തന്നെ ഞാനെന്റെ പുതിയ പോസ്റ്റിലും വിവരിച്ചിരിക്കുന്നത്..
വെൽഡൺ

ദിയ said...

കമ്പര്‍: ഇപ്പോള്‍ താങ്കളുടെ പോസ്റ്റ്‌ വായിച്ച് അത്ഭുതം തോന്നി. ഒരു പോലെ ചിന്തിച്ചതോര്‍ത്ത്. അഭിപ്രായത്തിന് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും മാന്യതയില്ലാത്ത കച്ചോടങ്ങളാണല്ലോ ഇതൊക്കെ