കശക്കി പതം വരുത്തി
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.
അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.
മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.
മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.
8 comments:
"മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും".
നന്നായിരിക്കുന്നു.
അരഞ്ഞും ചതഞ്ഞും പിഴിഞ്ഞെടുക്കപ്പെട്ടും
മധുരമൂറ്റപ്പെട്ടും
കരിഞ്ഞുതീരുന്ന തേങ്ങലുകൾ...
നന്നായി പറഞ്ഞു..!
വളരെ നന്നായി എഴുതി.
വളച്ചുകെട്ടാനറിയാത്ത ഒരു ഗ്രാമവധുവിന്‍റെ മുഖചിത്രം.
ആശംസകള്‍.
സ്ത്രീയുടെ ജീവിതം ഇത്ര ശക്തമായി നാളികേരത്തിലും വായിച്ചെടുക്കാനാവുമെന്നു ഈ കവിത വായിച്ച് അന്തം വിട്ട് ഞാൻ നിന്നു. തേങ്ങൽ ഹ്യദയത്തിലാണു ഉറന്നത്. അപ്പോഴും ഞാനോർത്തത് തൂവെണ്മ ചിരിയുമായി ഇരുപൊളിയായിരിക്കുന്ന നാളികേരത്തെയാണു.സങ്കടങ്ങളുടെ ആഴക്കടൽ മറച്ചുവെച്ചും പുഞ്ചിരിക്കുന്ന മഹനീയമായ സ്ത്രീത്വം എന്നെ തലോടുന്നുണ്ട്.മുഴിവിന്റെ ചുളിവു തീർക്കാൻ കനലു തിരയാത്ത ഒരാളയി എന്നെ അടയാളപ്പെടുത്താൻ ഞാൻ കരുതിയിരിക്കുന്നു.
മനോഹരമായിട്ടുണ്ട് ഈ താരതമ്യത.
അഭിനന്ദനങ്ങള്‍....
നന്ദി എല്ലാ സുഹൃത്തുക്കള്‍ക്കും ..................
നന്നായി...മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും......ഈ വരികൾ വളരെ മനോഹരം...ഇനിയും പറയാനുണ്ട് അടിത്ത കവിത കണ്ടിട്ടാകം.......
ഇഷ്ട്ടപ്പെട്ടു..കേട്ടൊ
Post a Comment