Thursday, April 7, 2011
നീയാര്?
നീയാര്?
താരക രഹിതമാം നിശ
ഒരു പെന്റുലതിന്‍
ഭീതശബ്ദം മുക്രയിടും മുറി
ഒരു മെഴുകുതിരികാലിന്റെ
വെട്ടം പാറി വീണു
നിഴല്‍ മുറിയുന്ന ചുമര്‍
നിശീഥത്തിലെ മഞ്ഞുടഞ്ഞു
എനിക്കുചുറ്റും തണുപ്പിന്റെ
നക്തഞ്ചര നഖരം
ഉടലില്‍ തണുപ്പ് പുതച്ചു
മുറിയില്‍ നിന്നിറങ്ങുന്ന ഞാന്‍
നിന്റെ തുറമുഖത്തേക്ക് വരുന്നു
നീയാര്?
കടലിലോഴുകുന്നോറ്റയ്ക്ക്
യാനപാത്രം
കണ്ണുപൂട്ടിയിരിക്കും നാവികന്‍
ചുംബിച്ചു ജീവനൊടുക്കും
ഹിമപാളിയെ !
ദൈവമെയെന്നു
പ്രധിധ്വനിക്കും നിലവിളി
വിളിയിലവിടെ പിടയും
നിന്റെ പ്രാണന്‍ .
ഇന്ന് നാം
ഇതുറമുഖത്തിന്‍
രണ്ടറ്റങ്ങളില്‍
നിദ്രാവിഹീനര്‍,
ആകുലര്‍
നമുക്കൊരേ മതം,
ഒരേ ദൈവം
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!
Subscribe to:
Post Comments (Atom)
5 comments:
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
നല്ല വരികള്‍
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!
നല്ല വാക് പ്രാവീണ്യം...!
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
good..
Thanks for the comments friends !
Post a Comment