Thursday, April 14, 2011

ഉറക്കം (കവിത)

ഓരോ ഉറക്കവും
ഓരോ  മരണമത്രെ 
കുഞ്ഞു  കുഞ്ഞു  മരണങ്ങള്‍
നൈമിഷിക ദൈര്‍ഘ്യങ്ങളില്‍

പൊട്ടിപോകുന്ന 
കുഞ്ഞു നീര്‍കുമിളകള്‍.

കിടന്നുറങ്ങുന്നവരും
ഇരുന്നും നിന്നുമുറങ്ങുന്നവരും   
എന്തിനു
നടന്നുറങ്ങുന്നവര്‍  വരെ
ഓരോ മരണങ്ങളെ പൂര്‍ത്തീകരിക്കുന്നുണ്ട്‌.

ഓരോ തവണ ഉറങ്ങുന്നവരും

വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

 ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍  
നിതാന്തമായൊരു  ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്  




എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍ 

7 comments:

മുകിൽ said...

വിഷു ആശംസകൾ.

MOIDEEN ANGADIMUGAR said...

ഓരോ ഉറക്കവും
ഓരോ മരണമത്രെ

Lipi Ranju said...

കവിത ഇഷ്ടായി....
അപ്പോള്‍ ഇനി ഉറങ്ങാനും പേടിക്കണം!

എന്‍റെയും ഹൃദയം
നിറഞ്ഞ വിഷു ആശംസകള്‍

sibin said...

വളരെ നല്ലതാണു കവിത

അനില്‍കുമാര്‍ . സി. പി. said...

മരണമെന്ന സത്യം!
നന്നായി.

Soul said...

പല തവണ മനസ്സിനെ അലട്ടിയ ഒരു കാര്യമാണിത്...
മനോഹരമായിരിക്കുന്നു ഈ കവിത....

പല തവണ ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ കാണുമ്പോള്‍ ഉറക്കതിലാനെന്നു തിരിച്ചറിഞ്ഞു ഉണരാന്‍ ശ്രമിച്ചിട്ടുണ്ട്... ഉണരാനാവാതാവുമ്പോള്‍ ഞാന്‍ മരിച്ചോ എന്നു ഭയന്നിട്ടുമുണ്ട്.... അനുഭവം!

നന്മകള്‍ നേരുന്നു....

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ തവണ ഉറങ്ങുന്നവരും
വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്