രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!
മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട്
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച
തൊട്ടടുത്തെന്ന പോലെ !
പാലം മുറിച്ചു വന്നൊരു കുന്നു
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!
മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!
വീണുപോയൊരു മരം!!
പഴമയുടെ മുറ്റത്ത്
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!
5 comments:
അരികിലെത്തുന്ന ദൂരങ്ങള്‍..
ദൂരങ്ങള്‍ നടന്ന കലുംതോറും അസ്ഥിത്ത്വം നഷ്ടപെടുന്നു
മറവിയുടെ കപ്പല്‍ കയറി ദേശാടനത്തിനു പോയൊരു ജീവിതം മഴയുടെ കൈപിടിച്ച് മടങ്ങിയെത്തിയപ്പോള്‍കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!
വരികള്‍ നന്നായി ..ആശംസകള്‍
മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!
പഴമയുടെ മുറ്റത്ത്
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
വളരെ നല്ല ഭാവന...
ആശംസകള്‍...
പാലം മുറിച്ചു വന്നൊരു കുന്നു
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാൻ...
Post a Comment