Sunday, September 4, 2011

ഒറ്റയ്ക്ക്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് -> റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെല്ലാമൊപ്പം...
ഒറ്റയ്ക്ക്.

((()))

32 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിത, ഒറ്റയ്ക്ക്, പ്രവാസം, എയർ അറേബ്യ....

മഖ്‌ബൂല്‍ മാറഞ്ചേരി said...

കവിത വളരെ നന്നായിരിക്കുന്നു..

mohammedkutty irimbiliyam said...

പ്രവാസ കവിത ഇഷ്ടമായി.നന്ദി...

സങ്കല്‍പ്പങ്ങള്‍ said...

നല്ലത്

സീത* said...

എല്ലാർക്കുമൊപ്പം...ഒറ്റയ്ക്..

അപ്പൂപ്പന്‍ താടി. കോം said...

nice blog,
pls join this site

http://www.appooppanthaadi.com/

നജീബ said...

കുറെ കാഴ്ചകള്‍...പ്രവാസത്തിന്‍റെ. വായിക്കാന്‍ നല്ല രസമുണ്ട്.

ടിന്റുമോന്‍ said...

ഓണാശംസകള്‍

റശീദ് പുന്നശ്ശേരി said...

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് -> റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.


അപ്പൊ നമ്മള്‍ ഒരേ നാട്ടുകാരാ അല്ലെ
ഓണാശംസകള്‍

MT Manaf said...

എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഒറ്റയ്ക്ക്...

zubaida said...

ഞാന്‍ കണ്ട ബൂലോകം അഥവാ അവശ ബ്ലോഗര്‍ പെന്‍ഷന്‍

Echmukutty said...

വല്ലാതെ ഒറ്റയ്ക്കാണല്ലോ......
വരികൾ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

പ്രവാസികള്‍ ദേശാടനപ്പക്ഷികള്‍.......അല്ലേ................കവിത ഷ്ടായി.....
[സ്വാഗതം എന്റെ ബ്ലോഗിലേക്ക്]

നാരദന്‍ said...

ആള്‍ക്കൂട്ടത്തില്‍ തനിയെ.....
വരികള്‍ നന്നായിട്ടുണ്ട്.....

ചന്തു നായർ said...

നല്ല വരികൾക്കെന്റെ ആശംസകൾ....

kochumol(കുങ്കുമം) said...

ഇവര്ക്കെല്ലാമൊപ്പം...
ഒറ്റയ്ക്ക്........... ഇഷ്ടമായി..

INTIMATE STRANGER said...

ottakkk..............

വി.എ || V.A said...

ഭൂതകാലചിന്തകളിൽ മുഴുകിയലഞ്ഞ്, നാട്ടിലെ സ്വർഗ്ഗത്തെയോർത്ത് ഏകാന്തനായിക്കഴിയുന്ന ‘പ്രവാസി’ , ഇങ്ങനെയല്ലാതെ വേറേയെന്താണ് ചിന്തിക്കുക? കൊള്ളാം, നല്ല രചന.....

ഷാജു അത്താണിക്കല്‍ said...

ഒറ്റയായ് പ്രയാണം....... കൊള്ളാം തുടരുക

നിതിന്‍‌ said...

കുറെ കാലമായി ഇതുവഴി വന്നിട്ട്
"ഒറ്റയ്ക്ക് " നന്നായിരിക്കുന്നു...

നിതിന്‍‌ said...
This comment has been removed by the author.
the man to walk with said...

കവിത ഇഷ്ടായി
ആശംസകള്‍

പ്രഭന്‍ ക്യഷ്ണന്‍ said...

എങ്ങും അടങ്ങിനില്‍ക്കില്ല മനസ്സ്..!
കവിത ഇഷ്ടായി..

ആശംസകളോടെ..പുലരി

വിനോദ് ജോര്‍ജ്ജ് said...

:) very good

kanakkoor said...

സുഹൃത്തേ .. നല്ല കവിത. ആസ്വദിച്ച് വായിച്ചു.
എങ്കിലും ഒന്ന് ചോദിക്കട്ടെ. എന്തിനു ഇങ്ങനെ ഒറ്റയ്ക്ക് ?

Satheesan .Op said...

ഇഷ്ടായി ..

jayarajmurukkumpuzha said...

valare nannayittundu........... aashamsakal......

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
മനോഹരമായി എഴുതിയിരിക്കുന്ന ഈ കവിത ഇഷ്ടമായി!
വളരെ നല്ല ആശയം!

സസ്നേഹം,
അനു

Vp Ahmed said...

ഈ പ്രയാണം ഇഷ്ടായി

മനോജ് കെ.ഭാസ്കര്‍ said...

ഒറ്റയ്ക്കല്ലല്ലോ....
നന്നായിട്ടുണ്ട്.

ഏകലവ്യ said...

പൊള്ളുന്നു എവിടെയോ..ആരെങ്കിലും പൊള്ളുന്നു എന്നറിയുമ്പോള്‍ മാത്രം ഞാന്‍ ഈ നാടിനെ സ്നേഹിക്കുന്നു.. ഇഷ്ട്ടായിട്ടോ എഴുത്ത്.. അപ്പൊ പിന്നെ കാണാം..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.