പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്
അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍
അനുഭവിച്ചറിഞ്ഞതിനേക്കാള്‍
ഇനിയുമെത്രയോ അധികം
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
ഞാനോര്‍ക്കുന്നില്ല
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
10 comments:
അനുഭവങ്ങള്‍ കൊണ്ട് പാഠം പഠിക്കാത്തവന് വിഡ്ഢിയാണ്"
"എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നു"
അതുതന്നെ ഏറ്റവും കാര്യം.
ഞാന്‍ ഞാനായാല്‍ മറ്റൊന്നും ഭയക്കേണ്ട.
ധൈര്യമായി, ആത്മവിശ്വാസത്തോടെ
ചുവടുകള്‍ വെയ്ക്കുക.
വിജയം സുനിശ്ചയം.
ആശംസകളോടെ,
സി.വി.തങ്കപ്പന്
പ്രിയപ്പെട്ട കൂട്ടുകാരാ നന്നായിട്ടുണ്ട്
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
തിരിച്ചറിവാണു പ്രധാനം.
ഉള്ളിലെ കണ്ണുള്ള ജീവിതമുണ്ടല്ലോ .....?അത് മതി ...........
നന്നായി കവിത .ആശംസകള്‍ ............
നന്നായിട്ടുണ്ട്.ആശംസകൾ.
നന്നായിട്ടുണ്ട് തുടര്‍ന്നെഴുതുക
അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍
അനുഭവിച്ചറിഞ്ഞതിനേക്കാള്‍
ഇനിയുമെത്രയോ അധികം
അനുഭവിച്ചുത്തീര്ക്കാനുണ്ട്..
അനുഭവങ്ങളുടെ തീച്ചൂളയില്‍ ചുട്ടെടുത്ത വരികള്‍ .ആശംസകള്‍
നന്നായിരിക്കുന്നു ഈ ആത്മവിചാരങ്ങൾ, വിചാരണകൾ....
Post a Comment