Tuesday, March 6, 2012

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...


എല്ലാ ദിവസവും 
ചില മത്സ്യങ്ങള്‍  
കടലില്‍ നിന്ന് 
വലയിലൂടെ 
കരയിലേക്ക് പോകുന്നു.

ഐസ്ബോക്സിലോ,
മുളകുവെള്ളത്തിലോ  
ഉറഞ്ഞു കിടക്കും ..!

മടുക്കുമ്പോള്‍
വീട്ടിലെ ചട്ടിയില്‍ 
തിളച്ചഎണ്ണയില്‍  നിന്ന് 
ഒരു കടല്‍ ആഴങ്ങളിലേക്ക്
നീന്തി തുടിക്കും ...!

പിന്നീടെപ്പോഴോ
തീന്‍മേശയിലെ 
ഏതെങ്കിലുമൊരുകോപ്പയില്‍
മുങ്ങിചാവും ...!

പിറ്റേന്ന് രാവിലെ 
മുറ്റത്ത് അസ്ഥിമരങ്ങളില്‍ 
മീന്‍മുള്ളുകള്‍ പൂക്കുന്നത് കണ്ടു 
വീണ്ടും കടലിലേക്ക് ...

8 comments:

Unknown said...

അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ......?

Cv Thankappan said...

വീണ്ടും കടലിലേക്ക്‌..
ഭാവതീവ്രതയുള്ള വരികള്‍
നന്നായിരിക്കുന്നു.
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ അതെ ആശംസകള്‍

തിര said...

നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.....

Geethakumari said...

ഒരു ജീവിതച്ചക്രത്തിന്റെ ഹൃദ്യമായ ആവിഷ്ക്കാരം .നിസ്സഹായ ജന്മങ്ങളുടെ ജീവിതങ്ങളുമായി ഈ കവിത ഇണചേര്‍ന്നിരിക്കുന്നു.ആരാലോ നിയന്ത്രിക്കപെടുന്ന ആ ജീവിതങ്ങളുടെ വാഗ്മയചിത്രം വളരെ മനോഹരമായി ചിത്രികരിക്കപ്പെട്ടിരിക്കുന്നു.ആശംസകള്‍

അസിന്‍ said...

ഒരു ജീവചക്രത്തിന്‍റെ മനോഹരമായ കാവ്യഭാവന .... നന്നായിരിയ്ക്കണൂ... സ്നേഹാശംസകള്‍ ...

ഇസ്മയില്‍ അത്തോളി said...

നല്ല ഭാവന..ഇഷ്ടമായി വരികള്‍ ...ആശംസകള്‍ ....................

കൈതപ്പുഴ said...

ഹൃദ്യമായ ആവിഷ്ക്കാരം