Thursday, June 21, 2012

രണ്ടു കവിതകള്‍


കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************

11 comments:

ajith said...

കിണര്‍: അങ്ങിനെതന്നെ വേണം. അല്ലെങ്കില്‍ പൊട്ടക്കിണര്‍ എന്ന് പറയുമെല്ലാരും.

പ്രണയം: മറന്നുതുടങ്ങിയാല്‍ പിന്നെ ആടുകിടന്നിടത്ത് പൂടപോളും കാണൂല്ല.

എം പി.ഹാഷിം said...

vaayichirunnu ...thaankalude
blogil...

Prabhan Krishnan said...

അതെ , കരുതിയിരിക്കണം..
വറ്റിവരണ്ടാല്‍..കഴിഞ്ഞൂ എല്ലാം,
വറ്റാതെ വരളാതെ നീണാള്‍ വാഴട്ടെ..!

മരിച്ചാലും മറക്കൂല്ലാന്നു പറഞ്ഞവര്‍
ഇപ്പോ പറയുന്നു
മറന്നാലും മരിക്കൂല്ലാന്ന്..!!

എഴുത്ത് നന്നായിട്ടുണ്ട്
ആശംസകളോടെ..പുലരി

ജയരാജ്‌മുരുക്കുംപുഴ said...

ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

പി. വിജയകുമാർ said...

ഹ്രസ്വം, ദീപ്തം, കവിതകൾ.
വറ്റാക്കിണറിന്റെ ആഴവും, വറ്റുന്ന പ്രണയത്തിന്റെ മുഖവും. നന്നായി

പട്ടേപ്പാടം റാംജി said...

ഒരു തെളിനീരായെന്കിലും, മറവിക്ക് കാത്തിരിക്കുന്നു.
കൊച്ചു വരിയില്‍ വലിയ അര്‍ത്ഥം.

ഫൈസല്‍ ബാബു said...

മരിച്ചാലും മറക്കില്ലെന്ന് പറയുമായിരുന്നു പ്രണയത്തിന്റെ ആദ്യ നാളുകളില്‍ എന്നിട്ടും പ്രണയം മരിച്ചു തുടങ്ങിയ- നാളുകളില്‍ ഓര്‍ത്തെടുക്കുന്നതിനെക്കാള്‍ തിടുക്കം മറക്കുവാനായിരുന്നു..
------------------------
നൂറില്‍ നൂരുമാര്‍ക്ക് .

ജയരാജ്‌മുരുക്കുംപുഴ said...

. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു...... വായിക്കണേ...........

kanakkoor said...

കിണര്‍ നന്നായി.
രണ്ടാമത്തേത് കവിതയല്ല.

lekshmi. lachu said...

മരിച്ചാലും മറക്കില്ലെന്ന് പറയുമായിരുന്നു പ്രണയത്തിന്റെ ആദ്യ നാളുകളില്‍ എന്നിട്ടും പ്രണയം മരിച്ചു തുടങ്ങിയ- നാളുകളില്‍ ഓര്‍ത്തെടുക്കുന്നതിനെക്കാള്‍ തിടുക്കം മറക്കുവാനായിരുന്നു..
------------------------eshtmaai ee varikal

Muralee Mukundan , ബിലാത്തിപട്ടണം said...

മറവിയെ കുഴിച്ചുമൂടാനൊരു കിണറ് ..!