Tuesday, July 17, 2012

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..

10 comments:

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു. കവിത കൊള്ളാം.ആശംസകൾ!

കൊച്ചുമുതലാളി said...

നല്ല കവിത!
ആശംസകള്‍!

ajith said...

വരണ്ടുണങ്ങിയിരിക്കുമ്പോള്‍ ഒരു ഇടവപ്പാതി...
എന്തൊരു ഉന്മേഷം

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍

പി. വിജയകുമാർ said...

വരൾച്ചയെ തഴുകി നീക്കുന്ന വാക്കിന്റെ കുളിർമഴ പ്രാണനെ സ്പർശിക്കുന്നു

kanakkoor said...

ഇടവപ്പാതി നല്ല കവിത. പല തലങ്ങളില്‍ എത്തിച്ചു .
അവസാന വരി കാസെറ്റ് വലിഞ്ഞപോലെ തോന്നി ....

ചന്തു നായർ said...

നല്ല വരികൾക്കെന്റെ ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളില്‍ ഒരിടവപ്പാതി..മനോഹരം.

Unknown said...

നല്ല കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

തോരാരാത്രിമഴയുടെ
നനുത്ത സംഗീതം
നിന്റെ ഹൃദയവാടിയില്‍
പെയ്തുപെയ്തു നനയുമ്പോള്‍-
എന്നിലൊരുകാട്ടരുവി
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .