Thursday, March 26, 2009

ബാല്യമായിരുന്നെങ്കിലും


വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നീ തന്ന പൂക്കളും ,
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....

നീ ഇങ്ങനെ മോഹിപ്പിക്കല്ലേ ചെക്കാ.. :)

ധൃഷ്ടദ്യുമ്നന്‍ said...

nalla varikal..nalla thaalam..

ശ്രീ said...

മോഹങ്ങള്‍ക്ക് കുറവു വരുത്തണ്ട... വരികള്‍ കൊള്ളാം
:)

Mr. X said...

ayyo, beautiful...

"ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ ....."

ഗൗരി നന്ദന said...

നല്ല നിഷ്കളങ്കമായ കവിത....
കൊള്ളാം ട്ടോ.........

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

സമാന്തരന്‍ said...

മോഹിച്ചോട്ടെ ഞാനും...
സ്നേഹമായിരുന്നൂന്ന്..?
(മോഹിപ്പിക്കുന്നുണ്ടത്രയും..)

വരവൂരാന് ആശംസകള്‍‍

പ്രയാണ്‍ said...

ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നുണ്ടല്ലെ......നന്നായിട്ടുണ്ട് കവിത.

ആത്മ/പിയ said...

നല്ല കവിത!
അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

മോഹിച്ചോളൂ, മോഹിച്ചോളൂ. അതിനാരോടും ചോദിക്കണ്ടല്ലോ!

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാം...മോഹിച്ചോളൂ...
പക്ഷേ പ്രൊഡക്റ്റിവിറ്റി വേണം...

വരവൂരാൻ said...

നന്ദിയുണ്ട്‌ കൂട്ടുകാരെ... സ്നേഹത്തോടെ,,, സ്നേഹപൂർവ്വം

konthuparambu said...

beautiful