നശ്വരം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്:-
1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍
എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച് വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?
2
നിര്‍വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര് യൂ" വില്‍
നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?
3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?
3 comments:
നല്ല ചിന്തകള്‍.. നന്നായിരിക്കുന്നു.. ആശംസകള്‍...
ഒന്നും കൊടുക്കാതെ
ഒന്നും വാങ്ങാതെ..
എല്ലാം അവസാനിപ്പിക്കുന്നവന് പ്രവാസി.
പ്രവാസത്തിന്റെ അടിമത്വമുഖം!!!
Post a Comment