Monday, June 8, 2009

ഒരു പ്രവാസകവിത

(പനി പിടിച്ച പോല്‍ കിടന്ന മാധവിക്കുട്ടിയുടെ ഒരു നഗരപ്രഭാതത്തിന്)

..................................................
ഒറ്റ വാക്കുകൊണ്ട്
മഴയെ മറവുചെയ്യാം,
ഒറ്റ വാക്കുകൊണ്ട്
വെയിലും
മഞ്ഞും...

ഒറ്റ വാക്കിലെന്നിട്ടും
പെയ്യാതെ നില്‍ക്കും
മഴയും
വെയിലും
മഞ്ഞും.

ഒറ്റ വാക്കിന്നറ്റത്ത്
പട്ടം
പല നിറത്തില്‍
കാറ്റിനോട്
കഥ പറഞ്ഞുപോകും

ആകാശം
വെളുക്കും
നീലിക്കും
കറുക്കും

പട്ടം പറന്നുവന്ന്
ആകാശം തൊടുമ്പോള്‍
കാണാം
കരയെ
കടലെടുക്കുന്നത്!

6 comments:

നസീര്‍ കടിക്കാട്‌ said...

പ്രവാസകവിത എന്നു തന്നെ...

Junaiths said...

വാക്കിന്റെ ശക്തി!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നിന്റെ വാക്ക് പറന്നു കൊണ്ടേയിരിക്കട്ടെ..

അസൈനാര്‍ -asainar said...

a real poem

Sureshkumar Punjhayil said...

Oru vaakku, pala vaakkakunnu ivide.. Manoharam. Ashamsakal...!!!

VEERU said...

very good keep it up !!!