Friday, June 12, 2009

ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു

ഹൃദയചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെ ഓര്‍മ്മകള്‍.
ഞാന്‍ പിന്നെയും ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു .

14 comments:

Junaiths said...

ഓര്‍മ്മകളുടെ പൊള്ളുന്ന കൂട്..

ഹരീഷ് തൊടുപുഴ said...

നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .


ആശംസകള്‍..

ചിതല്‍ said...

KURACHAAYI VAAYICHITT..

ഹൃദയചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .

suPER...
ISTAYI..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് ...

വിജീഷ് കക്കാട്ട് said...

പാവപ്പെട്ടവന്റെ കവിത എന്നെ മുറിവേല്‍പ്പിക്കുന്നു ....സുഖമുള്ളതാണ്‌ ഈ വേദന

പകല്‍കിനാവന്‍ | daYdreaMer said...

പിന്നെയും ഓര്‍മ്മകളിലേക്ക് ....

girishvarma balussery... said...

നന്നായിരിക്കുന്നു. ചില ഓര്‍മ്മകള്‍ വേദനാജനകം തന്നെ.

siva // ശിവ said...

വരികള്‍ സുന്ദരം...

വാഴക്കോടന്‍ ‍// vazhakodan said...

നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ്

പിന്നെയും ഓര്‍മ്മകളിലേക്ക് ....

കവിതകൊണ്ട്‌ ഒരിക്കലും താങ്കള്‍ പാവപ്പെട്ടവനല്ല. സമ്പന്നന്‍ അതി സമ്പന്നന്‍!
ആശംസകള്‍....

Kasim Sayed said...

"നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ്"
ഈ വരികളില്‍ അരുടെയെല്ലമോ ഗന്ധം എനിക്ക് വീണ്ടും ലഭിക്കുന്നു ...

അരുണ്‍ കരിമുട്ടം said...

അടിപൊളി മാഷേ

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

Unknown said...

ഓർമ്മകളിലേയ്ക്ക് യാത്രയാകു അവിടെ സേനഹത്തിന്റെ നനവുള്ള വേദനകൾ ബാക്കി ഉണ്ടാകും

Sureshkumar Punjhayil said...

Ormakalil ninnulla yathrayo... Manoharam.. Ashamsakal...!!!