Thursday, July 16, 2009

ഡിജിറ്റല്‍ ബോഡി

തീവ്രവാദികള്‍
ഉടലില്‍ നിന്നും
തല വെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ;
പാപപരിഹാരാര്‍ത്ഥം
പുഴയില്‍ മുങ്ങിയിരുന്നൊ.

പിന്നെ പിന്നെ
എത്ര പെട്ടെന്നാണ്‌
ഡിജിറ്റല്‍റിവര്‍ വന്നു
പഴയതെല്ലാം ഒഴുക്കിയത്‌.

ക്യാമ്പിലിരുന്ന്‌ തീവ്രനാഥന്‍
പഠിപ്പിക്കുന്നു:
ഉടലിനെ പടമായ് കാണുക
ഡിജിറ്റല്‍ ബോഡിയായ്;
പ്രസ്സ് വണ്‍
തലയെടുക്കുന്നു
പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.

അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്‍
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.

10 comments:

എം പി.ഹാഷിം said...

അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്‍
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.

nannaayi

B Shihab said...

true.

ഗൗരി നന്ദന said...

പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.


എന്റമ്മേ.............ഇത്ര എളുപ്പമാണോ???

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഡിജിറ്റല്‍ തീവ്രവാദം!!!

വയനാടന്‍ said...

ചത്തവന്റെയും കൊന്നവന്റെയും ഹാർഡ്‌ വെയർ ഒന്നു തന്നെ
സോഫ്റ്റ്‌ വെയർ മാത്രം രണ്ടായിരുന്നു

khader patteppadam said...

വരും, അങ്ങനെയും ഒരു കാലം അല്ലേ...താമസിയാതെ? കവിത അല്‍പ്പം കൂടി ചെത്തി മിനുക്കാനുണ്ടെന്നു തോന്നി.

poor-me/പാവം-ഞാന്‍ said...

Delete the unwanted and click the desirable...

Lathika subhash said...

ഇങ്ങനെ എത്ര ആത്മാക്കൾ!

ഗുരുജി said...

കൊന്ന പാപങ്ങൾ
തിന്നു തീർക്കപ്പെടുമോ

t.a.sasi said...

ഹാഷിം,ഷിഹാബ്,ഗൗരി,വെട്ടിക്കാട്,
വയനാടന്‍,ഖാദര്‍,പാവം ഞാന്‍,ലതിച്ചേച്ചി,
ഗുരുജി..എന്റെ കവിത വയിച്ചതിനും
കമന്റിട്ടതിനും ഒരുപാടു സന്തോഷം.