തീവ്രവാദികള്‍
ഉടലില്‍ നിന്നും
തല വെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ;
പാപപരിഹാരാര്‍ത്ഥം
പുഴയില്‍ മുങ്ങിയിരുന്നൊ.
പിന്നെ പിന്നെ
എത്ര പെട്ടെന്നാണ്
ഡിജിറ്റല്‍റിവര്‍ വന്നു
പഴയതെല്ലാം ഒഴുക്കിയത്.
ക്യാമ്പിലിരുന്ന് തീവ്രനാഥന്‍
പഠിപ്പിക്കുന്നു:
ഉടലിനെ പടമായ് കാണുക
ഡിജിറ്റല്‍ ബോഡിയായ്;
പ്രസ്സ് വണ്‍
തലയെടുക്കുന്നു
പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.
അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.
10 comments:
അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.
nannaayi
true.
പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.
എന്റമ്മേ.............ഇത്ര എളുപ്പമാണോ???
ഡിജിറ്റല്‍ തീവ്രവാദം!!!
ചത്തവന്റെയും കൊന്നവന്റെയും ഹാർഡ് വെയർ ഒന്നു തന്നെ
സോഫ്റ്റ് വെയർ മാത്രം രണ്ടായിരുന്നു
വരും, അങ്ങനെയും ഒരു കാലം അല്ലേ...താമസിയാതെ? കവിത അല്‍പ്പം കൂടി ചെത്തി മിനുക്കാനുണ്ടെന്നു തോന്നി.
Delete the unwanted and click the desirable...
ഇങ്ങനെ എത്ര ആത്മാക്കൾ!
കൊന്ന പാപങ്ങൾ
തിന്നു തീർക്കപ്പെടുമോ
ഹാഷിം,ഷിഹാബ്,ഗൗരി,വെട്ടിക്കാട്,
വയനാടന്‍,ഖാദര്‍,പാവം ഞാന്‍,ലതിച്ചേച്ചി,
ഗുരുജി..എന്റെ കവിത വയിച്ചതിനും
കമന്റിട്ടതിനും ഒരുപാടു സന്തോഷം.
Post a Comment