Wednesday, November 11, 2009

ചരിത്രത്തില്‍ ഇല്ലാത്ത ചിലത് ....





ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്

അത്,
വിധിപ്രസ്താവങ്ങളുടെ
അവധാനതയോടെ
ഒഴിവാക്കപെടുന്ന
പേരുകളുടെയും
പേരില്ലാ മുഖങ്ങളുടെയും
ഒരാള്‍ക്കൂട്ടം .

അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

അതു കൊണ്ട് തന്നെയാവണം ,
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !

11 comments:

Abey E Mathews said...

http://ml.cresignsys.in/
ML Blog Box_ml.cresignsys.com_Categorized Malayalam Blog Aggregator_

Anonymous said...

കവിതാതന്തു വാസ്തവജന്യം തന്നെ. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എഴുതപ്പെടാതെ, പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാതെ പോയ എത്രയോ ധീരദേശാഭിമാനികള്‍ ഉണ്ടാകും. അവര്‍ക്കു കൂടി സമര്‍പ്പിക്കാം, ഈ കവിത
ഹരി

മനോഹര്‍ മാണിക്കത്ത് said...

ചരിത്രത്തില്‍ ഇല്ലാത്തതല്ല
ഒഴിവാക്കപ്പെടുന്നതാണ്
അതാണ്
ചരിത്രത്തിന്റെ ജനാതിപത്യം

രാജേഷ്‌ ചിത്തിര said...

@ എബി :)
@ ഹരി : നിറഞ്ഞ മനോസ്സോടെ ഒരു സമര്‍പ്പണം ആവാം
@ മനോഹര്‍ : പലപ്പോഴും ജനാധിപത്യം പോലും ഭൂരിപക്ഷത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ തിരഞ്ഞെടുപ്പാകുന്ന ഇക്കാലത്ത് പ്രത്യേകവും .
അഭിപ്രായങ്ങളോട് നന്ദി

ഗൗരി നന്ദന said...

അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...

നല്ല വരികള്‍

രാജേഷ്‌ ചിത്തിര said...

gouri nandhana : Santhosham

Muralee Mukundan , ബിലാത്തിപട്ടണം said...

ചരിത്രത്തിനുവേണ്ടിമാത്രം ജീവിച്ചുപോരുന്നു അല്ലേ..

രാജേഷ്‌ ചിത്തിര said...

ചരിത്രത്തിനു വേണ്ടിയല്ല ,
ചരിത്രത്തിനുള്ളില്‍ ജീവിക്കാന്‍ ...
സന്തോഷം ബിലാത്തി ...
ഇങ്ങളിവിടെ വന്നല്ലോ ...ന്നെ കണ്ടല്ലോ ?

t.a.sasi said...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

നല്ല വരികള്‍..

രാജേഷ്‌ ചിത്തിര said...

അഭിപ്രായത്തിന് ഈ സമയത്തിന് നന്ദി ; ശശി ....

വാഴക്കോടന്‍ ‍// vazhakodan said...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

നല്ല വരികള്‍!