ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച്
ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്തിയെങ്കിലും ,മനുഷ്യന് ഇതുവരെ
ഈ എയ്ഡ്സ് രോഗാണുക്കളെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല .
ലോകത്തില്‍ കുട്ടികളടക്കം ഏതാണ്ട് മൂന്നര കോടിയോളം ആളുകള്‍ ഈ വൈറസ്
ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം പേര് ഇന്ത്യയിലും അവർ ഇവിടെ
തീര്‍ത്തും ഒറ്റപ്പെട്ടും കഴിയുന്നു .
ശരിയായ ബോധവല്‍ക്കരണങ്ങൾ തന്നെയാണ്
ഈ രോഗത്തിനുള്ള ശരിയായ മരുന്ന്..
ഏതാണ്ട് ഇരുപഞ്ചുവർഷം മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്രദാസിഗൃഹത്തില്‍ ,സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !
അവള് മുഖാന്തിരം പലരും പണം നേടി,സുഖം നേടി ....
തീരാദുരിതങ്ങളോടൊപ്പം അവള് നേടിയത് ഈ മഹാരോഗം മാത്രം !
ഒന്നരകൊല്ലം മുമ്പ് മുതൽ എയ്ഡ്സ് സെല്ലിൽ അന്തേവാസിയായിരുന്ന അവള് ,
ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം പോലെ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .
ഇതാ അവളുടെ സ്മരണക്കായി കുറച്ചു വരികള്‍ ....
ഒരു അമ്പിളിക്കല
പതിവില്ലാതോരീമെയില്‍ നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാസഹജന്റെ സന്ദേശമിത് , "നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ്- സുഹറ-മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന് കയത്തിലെക്കിന്നലെ വെളുപ്പിന്." !
പതറി ഞാനാമെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി .
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളെ ,
പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന് പടുകിളവനായ
പതി തന് വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;
പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ നീ യിവിടെ യന്ന് ?
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ....
പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !
പാദം വിറച്ചു നിന്ന എന്നെയൊരു പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന് ആദ്യപാഠങ്ങള്‍ രുചി !
പുതുയാദ്യരാത്രി തന് സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ !
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന് പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന് കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന് മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ?
പുതുതായവിടെവന്നൊരുത്തന്‍ നിന്നെറാഞ്ചിയവിടെനിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്
പൊതുവിപണിയില്‍ വാണിഭത്തിനായി വിട്ടുപോലും..
പുതു റാണിയായ് വിലസി നീ നഗരവീഥികൾ തോറും!
"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബഭാരങ്ങള്‍ .....
പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !
പതിയായി പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ . എന്‍പ്രിയേ
പതിച്ചുവോ നിന് ശാപം ജീവിതത്തിലുടനീളം ,ഈ പാപിയെ....?
മുരളീമുകുന്ദൻ.
9 comments:
!!vedanippikkunna ezhutthu
പ്രവാസികളുടെ സംഘ ബ്ലോഗ് ഈ കവിതയാല്‍ ഒരു യൂണിയന് ജേണല്‍ പോലെ പ്രശോഭിക്കുന്നു.
ഇതുപോലെ എത്രയെത്ര ദു:ഖപുത്രിമാർ...
നന്നായിരിക്കുന്നു.
പ്രാസത്തോടെ താളത്തൊടെ ദുഖപുത്രിയെ അവതരിപ്പിച്ചിട്ടുണ്ടല്ലൊ
വളരെ നന്നായിട്ടുണ്ട്.
താങ്കളുടെ ഓര്‍മകളിലൂടെ ചില ഓര്‍മ്മപെടുത്തലുകളില്‍ എത്തിപെട്ടു
അതു തന്നെ യാണ് ഈ കവിതയെ ഇഷ്ടപ്പെടുത്തുന്നതും !
oru veritta anubhavam alle...
kollam.nannayirikkunno.
ദു:ഖവും,പരിതാപവും അടങ്ങിയ കുറിപ്പുകൾ, ഒപ്പം ഈ മാരകരോഗനിവാരണത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും...നന്നായിരിക്കുന്നു.
good work.
അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാമിത്രങ്ങൾക്കും നന്ദി ....കേട്ടൊ.
Post a Comment