തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ് ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!
5 comments:
അങ്ങനെ മടങ്ങാൻ കഴിയുമൊ?
ഒരുപാട്പേർ കൂട്ടിനുണ്ടാകും
ഈ ഇരുണ്ട് കറുത്ത ലൊകത്തുനിന്നും ഒരു മടക്കം?
മടക്കയാത്ര അസാധ്യം.മെരുങ്ങിക്കൂടി അങ്ങനെ കഴിയുക. അത്ര തന്നെ.
kaazhchaude kuzhappam...thirke anayuvaan theerathadukkuvan jaanum kothikkarundennum...all the very best
Good all the best...
അനിവാര്യമായ മടക്കങ്ങൾ അല്ലേ...
Post a Comment