Tuesday, January 19, 2010

പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .


പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയ നൊമ്പരം -കല്യാണ ശേഷം
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?


പ്രണയനൊമ്പരങ്ങൾ

12 comments:

Anonymous said...

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,...

എറിഞ്ഞല്ലണ്ണാ, അടിച്ചു മടക്കിത്തന്നയിട്ട്‌ കേട്ടാ... ഹ ഹ

khader patteppadam said...

പ്രണയം വെറും നേരമ്പൊക്കല്ലാ-
തെന്തെന്‍ പ്രിയ കവേ...

shibin said...

ഉഗ്രൻ-അത്യുഗ്രൻ
അപ്പോൾ കല്ല്യാണശേഷം ഇങ്ങിനെയൊക്കെയാണല്ലേ..
ഞാനും പെട്ടുകിടക്കുകയാണ്..

ഭ്രാന്തനച്ചൂസ് said...

കവിത എന്ന നിലയില്‍ ഇനിയും
നന്നാക്കേണ്ടിയിരിക്കുന്നു
ആശംസകള്‍

Unknown said...

valare sundaramaya yaatharthyangal..
abhinandanangal!

kallyanapennu said...

എഴുതിയ വരികളെല്ലാം നന്ന്. പക്ഷേ ഇത് ഒട്ടും ശരിയല്ല ,കല്ല്യണശേഷം എല്ലാകുഴപ്പങ്ങളും ഭാര്യമാരുടെ തലയിൽ കയറ്റിവെക്കുന്നത്...

mithul said...

very nice....

SUNIL V S സുനിൽ വി എസ്‌ said...

പ്രണയം....പ്രണയം...കവിയെ എല്ലായിപ്പോഴും കീഴ്പ്പെടുത്തുന്ന വിഷയം..
എങ്കിലും താങ്കളുടെ മറ്റുകവിതകൾ വച്ചുനോക്കുമ്പോൾ അത്ര നന്നായില്ലെന്ന്‌ പറയട്ടെ..കൂടുതൽ മികച്ച കവിതകൾ താങ്കളിൽ നിന്നു വിരിയട്ടെ.. ആശംസകൾ..!

Unknown said...

bharyamaarute thalayil ellaam kettivecchu thalayoorukayanalle..

Unknown said...

കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
ഹ..ഹാ ഉഗ്രൻ !

Unknown said...

വിവാഹശേഷം കുറെകൊല്ലങ്ങൾ കഴിയുമ്പോൾ എല്ലാ ഭർത്താക്കന്മാരും പാടുന്ന പാട്ടുതന്നെയിത്.

trixweb said...

ഉഗ്രൻ-അത്യുഗ്രൻ
അപ്പോൾ കല്ല്യാണശേഷം ഇങ്ങിനെയൊക്കെയാണല്ലേ..
ഞാനും പെട്ടുകിടക്കുകയാണ്..

SEND ON TRIX_WEB TO 9870807070