ഒന്നാം നാള്,
വിലക്കപ്പെട്ട ജാലകത്തിനപ്പുറംനിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.
രണ്ടാം നാള്,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന് കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.
മൂന്നാം നാള്
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല് ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന് പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍
പെയ്തിറങ്ങിയചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.
പിന്നെപടിയിറങ്ങി,
പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞുനീ
ഞ്ജാനിയുടെ വിളക്കു തെളിച്ചു.
ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണുനീ എന്നെ ഉപേക്ഷിക്കുക?
7 comments:
orupaadu nannayyi.... aashamsakal .....
പിന്നെ നാലാം നാള്.......?
മുഴുവന്‍ മനസ്സിലായില്ല. അതെന്റെ പരാചയം. ആശംസകള്‍
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഏതു തീരത്താണുനീ എന്നെ ഉപേക്ഷിക്കുക?
ആ ഭയം ഉണ്ടെങ്കിൽ പ്രണയം മരിച്ചു തീർച്ച!
ഉപേക്ഷിക്കാന്‍ മാത്രം എന്താണ് തര്‍ജമകളില്‍ നഷ്ടമായത്?
അതി ഹൃദ്യവും തീവ്രമുമായ കവിത. ആശംസകള്‍
വളരെ ഹൃദ്യമായ വരികകൾ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
നന്നായിട്ടുണ്ട് സ്മിത.
Post a Comment